Home Featured ബെംഗളൂരു : നഗരത്തിൽ അനധികൃതമായി തങ്ങിയ 14 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിൽ അനധികൃതമായി തങ്ങിയ 14 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു : വിസ കാലാവധി കഴിഞ്ഞും നഗരത്തിൽ തങ്ങിയതിന് 14 ആഫ്രിക്കൻ പൗരന്മാരെ നെലമംഗലയിലെ ഡിറ്റൻഷൻ കേന്ദ്രത്തിലേക്ക് മാറ്റി. 5 യുവതികൾ ഉൾപ്പെടുന്ന ആഫ്രിക്കൻ സംഘത്തെ കൊത്തന്നൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.മേഖലയിൽ വീടുവീടാന്തരം നടത്തിയ പരിശോധനയുടെ ഭാഗമായാണ് നൈജീരിയ, ടാൻസാനിയ, കെനിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ അനധികൃതമായി തങ്ങുന്നതായി കണ്ടെത്തിയത്.

ഇത്തരത്തിൽ ഒട്ടേറെ ആഫ്രിക്കൻ വംശജർ അടുത്ത കാലത്തായി അറസ്റ്റിലായിരുന്നു. ലഹരി ഇടപാടുകൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലാണ് ഇവരിലേറെയും കുടുങ്ങുന്നത്.പഠനത്തിനും മറ്റും എത്തുന്ന വിദേശ വിദ്യാർഥികൾ വീസ കാലാവധി കഴിയുന്നതോടെ ലഹരി മരുന്ന് റാക്കറ്റുകളുടെ ഭാഗമാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 2021 ജൂലൈ 15 മുതൽ പൊലീസ് റെയ്ഡ് വ്യാപിപ്പിച്ചിരുന്നു.

രക്ഷിതാക്കളുടെ അനുമതിയോടെ ഹോസ്റ്റലില്‍ നിന്ന് രാത്രിയും പുറത്തിറങ്ങാനാകണമെന്ന് ഹൈകോടതി

കൊച്ചി: ഹോസ്റ്റലില്‍നിന്ന് രാത്രി 9.30ന് ശേഷം രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോകാനാകണമെന്ന് ഹൈകോടതി.ഹോസ്റ്റലില്‍നിന്ന് കാമ്ബസിനകത്തുതന്നെ പോകാനാണെങ്കില്‍ വാര്‍ഡന്‍റെ പ്രത്യേക അനുമതി മതി. മതിയായ കാരണങ്ങളില്ലാതെ ഈ ആവശ്യങ്ങള്‍ നിഷേധിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവ് ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ചോദ്യം ചെയ്ത് കോഴിക്കോട്, തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.ഹരജി കോടതിയുടെ പരിഗണനക്കെത്തിയതിനെ തുടര്‍ന്ന് ആണ്‍-പെണ്‍ ഭേദമില്ലാതെ രാത്രി 9.30വരെ ഹോസ്റ്റലില്‍ പ്രവേശനം അനുവദിച്ച്‌ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഈ ഉത്തരവ് രക്ഷിതാക്കളുടെ ഉത്കണ്ഠയും വിദ്യാര്‍ഥികളുടെ താല്‍പര്യവും കണക്കിലെടുത്തുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്ക് 18 വയസ്സായി എന്നതുകൊണ്ട് രക്ഷിതാക്കളുടെ ഉത്കണ്ഠ തള്ളാനാകില്ല. ഈ സമയം കഴിഞ്ഞും പുറത്തുപോകുന്ന കാര്യത്തില്‍ മാത്രമാണ് ഉത്തരവുമായി ബന്ധപ്പെട്ട് എതിര്‍പ്പുള്ളത്. നിയന്ത്രണങ്ങളില്ലാത്ത കാമ്ബസ് രീതിയിലേക്ക് നാം എത്തിയിട്ടില്ല. മൗലികാവകാശം പോലും നിയന്ത്രിക്കപ്പെടുന്ന അവസ്ഥയുണ്ട്.

അടിസ്ഥാന അച്ചടക്കം പാലിക്കുകയെന്നത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി കാണാനാകില്ല. ഹോസ്റ്റല്‍ എപ്പോഴും തുറന്നുവെക്കണമെന്നത് സംബന്ധിച്ച്‌ നിലവിലെ സാഹചര്യത്തില്‍ തീര്‍പ്പ് സാധ്യമല്ല. ആദ്യം സമൂഹം സുരക്ഷ ഉറപ്പുവരുത്തുകയും അതിനനുസരിച്ച്‌ മാറുകയും ചെയ്യണം. നിയന്ത്രണം വേണമെങ്കിലും നിയന്ത്രണത്തിന് പുരുഷന്‍ വേണമെന്ന ചിന്ത പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

യു.ജി.സി റെഗുലേഷന്‍ പ്രകാരമുള്ള ആഭ്യന്തര ലൈംഗികാതിക്രമ പ്രതിരോധ കമ്മിറ്റി എല്ലാ കോളജുകളിലും രണ്ടു മാസത്തിനകം രൂപവത്കരിക്കണം. ഹോസ്റ്റലുകളില്‍ ലിംഗഭേദമടക്കം ഒരുവിധ വിവേചനവും പാടില്ലെന്ന യു.ജി.സി റെഗുലേഷനും നടപ്പാക്കണം. പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ച വിലയിരുത്തലിന് ഹരജി വീണ്ടും ജനുവരി 31ന് പരിഗണിക്കും

You may also like

error: Content is protected !!
Join Our WhatsApp Group