Home Featured ഓസ്കര്‍ നോമിനേഷനായി കാന്താര; രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഹൊംബാളെ ഫിലിംസ്

ഓസ്കര്‍ നോമിനേഷനായി കാന്താര; രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഹൊംബാളെ ഫിലിംസ്

by കൊസ്‌തേപ്പ്

2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് സ്വന്തമാക്കിയത്.

ബിഗ് ബജറ്റില്‍ വന്ന കെജിഎഫ് 2-വിന്റെ സ്വീകാര്യതയെ പോലും മറികടക്കാന്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയ്‌ക്ക് കഴിഞ്ഞു. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികതയായിരുന്നു കാന്താര. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്‌ക്ക് കൂട്ടി കൊണ്ടു പോകുന്ന ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. സിനിമ ഉറപ്പായും ഓസ്കര്‍ നോമിനേഷന് പരിഗണിക്കണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, 2023-ലെ ഓസ്‌കറിന് കാന്താരയും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകന്‍ വിജയ് കിരങ്ങണ്ടൂര്‍.

‘ഞങ്ങള്‍ കാന്താരയ്‌ക്കായി ഓസ്‌കറിന് അപേക്ഷ സമര്‍പ്പിച്ചു. അന്തിമ നോമിനേഷനുകള്‍ ഇനിയും വരാനിരിക്കുന്നതിനാല്‍ കാത്തിരിപ്പ് തുടരുകയാണ്. കാന്താര ഒരു കഥ എന്ന നിലയില്‍ വളരെയധികം വേരൂന്നിയതാണ്. അതിന് ലോകമെമ്ബാടും ഒരു ശബ്ദം കണ്ടെത്താന്‍ കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’ എന്ന് വിജയ് കിരങ്ങണ്ടൂര്‍ പറഞ്ഞു.

കാന്താരയുടെ രണ്ടാം ഭാഗത്തെപ്പറ്റിയും നിര്‍മ്മാതാവ് പ്രതികരിച്ചു. ‘കാന്താരയ്‌ക്ക് ലഭിച്ച വലിയ സ്വീകാര്യതയില്‍ സന്തോഷമുണ്ട്. ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാന്‍ ആലോചനയുണ്ട്. ഇക്കാര്യം ഋഷഭ് ഷെട്ടിയുമായി ആലോചിച്ച്‌ വൈകാതെ തീരുമാനമെടുക്കും. തീര്‍ച്ചയായും കാന്താര 2 ചെയ്യാന്‍ ആലോചിക്കുന്നു. എന്നാല്‍ അതിന്റെ ടൈംലൈന്‍ പറയാന്‍ ഇപ്പോള്‍ സാധിക്കില്ല’ എന്നാണ് വിജയ് കിരങ്ങണ്ടൂര്‍ പ്രതികരിച്ചത്. കാന്താരയുടെ തുടര്‍ഭാഗത്തിന്റെ പണിപ്പുരയിലാണ് ഋഷഭ് ഷെട്ടി.

 ‘മാളികപ്പുറം’ തിയറ്ററിലേക്ക്, റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘മാളികപ്പുറ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 30ന് തിയറ്ററുകളിൽ എത്തും. ഉണ്ണി മുകുന്ദൻ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group