ക്രിസ്മസ്-പുതുവത്സര സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ക്രിസ്മസ്-പുതുവത്സര സീസണില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ദക്ഷിണ റെയില്‍വേ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് 17 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ബാക്കിയുള്ള ട്രെയിനുകള്‍ മറ്റ് സോണുകള്‍ വഴി സര്‍വീസ് നടത്തും.
ദക്ഷിണ റെയില്‍വേയെ കൂടാതെ, മറ്റ് സോണല്‍ റെയില്‍വേകളും ഉള്‍പ്പെടെ കേരളത്തിലേക്ക് ആകെ 34 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ മധ്യ റെയില്‍വേയുടെ 22 പ്രത്യേക ട്രെയിനുകള്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ എട്ട് പ്രത്യേക ട്രെയിനുകള്‍, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ നാല് പ്രത്യേക ട്രെയിനുകള്‍ എന്നിങ്ങനെയാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ 2022 ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി രണ്ട് വരെയാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ക്രിസ്മസ്-പുതുവത്സര സീസണില്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത റെയില്‍വേ മന്ത്രാലയത്തെ ചൊവ്വാഴ്ച തിരുവനന്തപുരം എംപി ശശി തരൂര്‍ വിമര്‍ശിക്കുകയും ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഇടപെടല്‍ തേടുകയും ചെയ്തിരുന്നു.
‘കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോയാത്ര മാറ്റിവക്കേണ്ടി വരും’; രാഹുൽഗാന്ധിക്ക് മുന്നറിയിപ്പ്
ദില്ലി: കൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചു. രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് കത്തയച്ചത്.പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.
ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും കൊവിഡ് ഭീഷണിയിലാണ്. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. രോഗികളാൽ ചൈനയിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ആശുപത്രികളിൽ കൂട്ടി ഇട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്മശാനങ്ങളിൽ മൃത്ദേഹങ്ങൾ സംസ്കാരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാൽ മരിച്ചവരുടെ കണക്ക് പുറത്ത് വിടാൻ ബെയ്ജിംഗ് തയ്യാറായിട്ടില്ല. ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വൻ ജനകീയ പ്രതിഷേധത്തെ തുടർന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വൻ വർധന. ചൈനയെ കൂടാതെ ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവടങ്ങളിലും കൊവിഡ് വ്യാപനം വർധിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ, വ്യോമ ഗതാഗതത്തിന് നിയന്ത്രണം വേണമെന്ന് കോൺഗ്രസ്. രോഗവ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നത് നിയന്ത്രിക്കണമെന്നും വിമാനങ്ങൾക്ക് നിയന്ത്രണം വേണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു