ബെംഗ്ളുറു: 21 കാരിയായ വേലക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബെംഗ്ളൂരില്‍ ഒരാളെ അറസ്റ്റ് ചെയ്തു.വീട്ടുജോലിക്കായി യുവതിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുകയും പിന്നീട് വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷന് പരിധിയിലെ പരശിവ മൂര്‍ത്തി (47) ആണ് അറസ്റ്റിലായത്. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് ഇയാള്‍.
പൊലീസ് പറയുന്നത്: ‘ബുക്ക് മൈ ബായ്’ ആപ്പിലാണ് പ്രതി വീട്ടുജോലിക്കാരിയെ ബുക്ക് ചെയ്തത്. വീട്ടുജോലികള്‍ക്കും പ്രായമായ മാതാപിതാക്കളെ നോക്കുന്നതിനും വേലക്കാരിയുടെ സേവനം ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, ‘ബുക്ക് മൈ ബായ്’ ആപ്പിന്റെ വില്‍സണ്‍ ഗാര്ഡന് ഓഫീസില്‍ നിന്ന് 21 കാരിയായ യുവതിയെ ഇയാളുടെ വീട്ടിലേക്ക് അയച്ചു.
ജോലിക്കെത്തിയ യുവതിയെ മൂര്‍ത്തി ബലാത്സംഗം ചെയ്യുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് ഇയാള്‍ ജോലിക്ക് പോയി. പെണ്‍കുട്ടി തന്റെ അവസ്ഥയെ കുറിച്ച് ഓഫീസില്‍ ഫോണിലൂടെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓഫീസ് ജീവനക്കാര്‍ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പൊലീസെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് യുവതിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു’.
‘ദരിദ്രര്‍ക്ക് 500 രൂപയ്ക്ക് പാചകവാതകം’; വമ്ബന്‍ പ്രഖ്യാപനവുമായി രാജസ്ഥാന് സര്‍ക്കാര്‍
ജയ്പുര്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങള്‍ക്ക് 500 രൂപയ്ക്ക് പാചകവാതക സിലിണ്ടര്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാന് സര്‍ക്കാര്‍.
500 രൂപ നിരക്കില്‍ വര്‍ഷം 12 സിലിന്‍ഡറുകള്‍ ലഭ്യമാക്കുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അറിയിച്ചു. അല്‍വാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു രാജസ്ഥാന് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരികയെന്നും അദ്ദേഹം വ്യക്തമാക്കി.ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി പാവങ്ങള്‍ക്ക് പാചകവാതക കണക്ഷന് നല്‍കുന്നുണ്ട്. എന്നാല്‍, സിലിണ്ടര്‍ ഒഴിഞ്ഞു കിടക്കുകയാണ്. 400 മുതല്‍ 1,040 രൂപവരെയാണ് സിലിണ്ടറിന് നിലവില്‍ വിലയെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജസ്ഥാന് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.