ബെംഗളുരു: നാട്ടിലേക്കുള്ള ക്രിസ്മസ് യാത്രയ്ക്കു നിരക്കു ഗണ്യമായി കുട്ടി സ്വകാര്യ ബസുകൾ. കൂടുതൽ പേർ യാത്ര ചെയ്യുന്ന 22നും 23നും ടിക്കറ്റ് വില 6000 കടന്നു.കൊച്ചിയിലേക്ക് വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ എസി ബസിലാണ് ടിക്കറ്റ് നിരക്ക് 6000 ആയത്. സെമി സ്ലീപ്പർ ബസുകളിൽ 2500 രൂപ മുതൽ ടിക്കറ്റുണ്ട്. തിരുവനന്തപുരത്തേക്ക് 3000 രൂപ മുതൽ 6000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
കോഴിക്കോട്ടേക്ക് 1500-2500 നിരക്കിലാണ് ടിക്കറ്റു ള്ളത്.സാധാരണ ഉള്ളതിനേക്കാൾ 40 ശതമാനം വരെയാണു നിരക്ക് വർധിപ്പിച്ചത്.ക്രിസ്മസിനു ഒരാഴ്ച ശേഷിക്കേ നിരക്ക് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.23-നു തിരുവനന്തപുരത്തെക്കുള്ള ട്രെയിനുകളിൽ വെയ്റ്റ് ലിസ്റ്റ് പരിധി കടന്നു. കന്യാകുമാരി എക്സ്പ്രസിൽ(16526)22നും വെയ്റ്റ് ലിസ്റ്റിന്റെ പരിധി കടന്നിട്ടുണ്ട്.
അന്നേ ദിവസം കൊച്ചുവേളി എക്സ്പ്രസ്(16315), യശ്വന്ത്പുര കൊച്ചുവേളി ഗരീബ്രഥ്(12257) ട്രെയിനുകളിൽ വെയ്റ്റ് ലിസ്റ്റ് 200ന് മുകളിലാണ്. എറണാകു ളം, കോഴിക്കോട് ട്രെയിനുകളിലും അന്നേ ദിവസങ്ങളിൽ ടിക്കറ്റില്ല.
കാറിന്റെ ബോണറ്റിനുള്ളില്‍ ഉഗ്രവിഷമുള്ള രാജവെമ്ബാല; മൂന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമം; പുറത്തെടുത്തു
കല്‍പ്പറ്റ: കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്ബാല. വയനാട് കാട്ടിക്കുളത്താണ് സംഭവം. മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് പാമ്ബിനെ പുറത്തെടുത്തത്.കാട്ടിക്കുളം പനവല്ലി റോഡില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്ബാലയെ കണ്ടത്.രാത്രിയിലും പാമ്ബ് പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഷെഡ് പരിശോധിച്ചെങ്കിലും പാമ്ബിനെ കണ്ടില്ല. കാറിന്റെ ബോണറ്റ് തുറന്നപ്പോള്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പാമ്ബു സംരക്ഷകന്‍ സുജിത്തിനേയും വീട്ടുകാര്‍ വിവരമറിയിച്ചു.ഉഗ്രവിഷമുള്ള രാജവെമ്ബാലയാണ് കാറില്‍ കുടുങ്ങിയതെന്ന് മനസിലായ സുജിത്ത് സ്ഥലത്തെത്തി വനപാലകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ കാറില്‍ നിന്നും പാമ്ബിനെ സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു.മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് പാമ്ബിനെ പുറത്തെടുത്തത്. പാമ്ബിനെ വനമേഖലയില്‍ തുറന്നു വിട്ടു.