Home Featured മാംഗളൂരൂ: മുസ്ലീം യുവാവിനൊപ്പം യാത്ര ചെയ്തു; ഹിന്ദു യുവതിയെ ആക്രമിച്ച്‌ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

മാംഗളൂരൂ: മുസ്ലീം യുവാവിനൊപ്പം യാത്ര ചെയ്തു; ഹിന്ദു യുവതിയെ ആക്രമിച്ച്‌ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

മാംഗളൂര്‍: മാംഗളൂരില്‍ സദാചാര പോലീസ് ആക്രമണവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞ് നിര്‍ത്തി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം.25കാരിയായ നിധി ആര്‍ ഷെട്ടിയ്ക്കാണ് തന്റെ മുസ്ലീം സുഹൃത്തായ മുഹമ്മദ് റയീഫിന്റെ കൂടെ യാത്ര ചെയ്യും വഴി ദുരനുഭവമുണ്ടായത്.

വലത് പക്ഷ സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞുനിര്‍ത്തുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. പെണ്‍കുട്ടി സുഹൃത്തായ മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഇതാദ്യമായല്ല ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സദാചാര ഗുണ്ടായിസം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ യുവതിയും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സദാചാര ഗുണ്ടായിസം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവതിയും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.

മറ്റൊരു സംഭവത്തില്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഒരു ഹിന്ദു സ്ത്രീ 45 കാരനായ മുസ്ലീം യുവാവിന് തന്റെ ബാഗ് ഏല്‍പ്പിച്ചത് വലിയ പ്രശ്‌നത്തിനിടയാക്കിയിരു്ന്നു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ മൂഡിബിദ്രെയിലായിരുന്നു സംഭവം നടന്നത്. ഇഷാക്ക് എന്ന യുവാവിനെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അന്ന് മര്‍ദ്ദിച്ചത്.

ഇഷാക്ക് പൊലീസിന് നല്‍കിയ മൊഴിപ്രകാരം ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബാഗ് പിടിക്കാന്‍ ഏല്‍പ്പിച്ച യുവതിയോട് സംസാരിച്ചതിനെ ബസ് കണ്ടക്ടര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരിന്നു. കാര്യമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ യുവാവിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. ഹിന്ദു യുവതിയോട് ഇഷാക്ക് മോശമായി പെരുമാറി എന്നും ബസ്‌കണ്ടക്ടര്‍ ആരോപിച്ചു.

ആധാര്‍ – വോട്ടര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല: കേന്ദ്രം

ന്യൂഡല്‍ഹി: വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന് കാരണത്താല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍.കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് പാര്‍ലമെന്‍റില്‍ ഇക്കാര്യം വ്യക്തമാക്കിയത്.വോട്ടര്‍ ഐഡി കാര്‍ഡും ആധാറുമായി ബന്ധിപ്പക്കണം എന്നത് നിര്‍ബന്ധമല്ല. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യരുത്.

തിരിച്ചറയില്‍ രേഖയായി ആധാര്‍ നന്പര്‍ ചോദിക്കാന്‍ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഇത് നിര്‍ബന്ധമല്ലെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.നിര്‍ബന്ധിത വ്യവസ്ഥയില്‍ അല്ലാതെ 2022 ഓഗസ്റ്റ് മുതല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

എന്നാല്‍, ആധാറും തെരഞ്ഞെടുപ്പു തിരിച്ചറിയില്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമാണെന്ന തരത്തില്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാരിന് നോട്ടീസും അയച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group