ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസില്‍ ചേരാന്‍ ബി ജെ പി നേതാക്കളുടെ ഒഴുക്ക്.ഏറ്റവും ഒടുവിലായി മുതിര്‍ന്ന നേതാവും ബി ജെ പി എം എല്‍ സിയുമായ സി പുട്ടണ്ണയാണ് കോണ്‍ഗ്രസില്‍ ചേരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബി ജെ പി നേതൃത്വം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഉടന്‍ തന്നെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുമെന്നും പുട്ടണ്ണയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്ത് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ തിരിച്ച് വരവിന് നിര്‍ണായക പങ്കുവഹിച്ച നേതാവായിട്ട് കൂടി അദ്ദേഹത്തിന് അര്‍ഹമായ പരിഗണന നേതൃത്വം നല്‍കിയില്ലെന്ന് അനുയായികള്‍ വിമര്‍ശിച്ചു. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സിറ്റി മണ്ഡലത്തില്‍ നിന്നും പുട്ടണ്ണയെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

2
‘മൂന്ന് ഓപ്ഷനുകളാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന് മുന്നില്‍ വെച്ചത്. രാജാജിനഗര്‍, പദ്മനാഭനഗര്‍, യശ്വന്ത്പൂര്‍. അദ്ദേഹമാണ് ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത്’, നേതാക്കള്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലേക്ക് എന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പുട്ടണ്ണ തയ്യാറായിട്ടില്ല. പുട്ടണ്ണയെ കൂടാതെ ബി ജെ പി എം എല്‍ സിമാരായ സന്ദേശ് നാഗരാജ്, എ എച്ച് വിശ്വനാഥ് എന്നിവരും ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ വിവരം.

3
കന്നഡയിലെ പ്രമുഖ നിര്‍മ്മാതാവ് കൂടിയായ സന്ദേശ് കുറച്ച് നാളുകളുമായി ബി ജെ പി നേതൃത്വവുമായി അകന്ന് നില്‍ക്കുകയായിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം ബി ജെ പിയില്‍ നിന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഖാര്‍ഗെയേയും കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിനേയും ബന്ധപ്പെട്ടെന്നാണ് വിവരം.
4
മുന്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എ എച്ച് വിശ്വനാഥും കോണ്‍ഗ്രസിലേക്കുള്ള മടക്കം പ്രഖ്യാപിച്ച് കഴിഞ്ഞു. വാഗ്ദാനം നല്‍കിയ മന്ത്രി പദം നല്‍കാത്തതാണ് വിശ്വനാഥിനെ ചൊടിപ്പിച്ചത്. തന്നെ ബി ജെ പി നേതൃത്വം വഞ്ചിച്ചതായി വിശ്വനാഥ് ആരോപിച്ചിരുന്നു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മൈസൂരുവില്‍ നിന്ന് മത്സരിക്കാനായുള്ള ആഗ്രഹം വിശ്വനാഥ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
5
അതേസമയം ബി ജെ പി നേതാക്കളെ കൂടാതെ ജനതാദള്‍ എസ് നേതാവും ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. എംഎല്‍എസിയായ വൈ എസ് വി ദത്തയാണ് കോണ്‍ഗ്രസിലേക്ക് വരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ജെ ഡി എസില്‍ നിന്നും രാജിവെച്ചിരുന്നു. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരമാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് വൈ എസ് വി ദത്ത പറഞ്ഞു.
6
മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ വിശ്വസ്ഥനായിരുന്നു ദത്ത.കചിക്കമംഗളൂരിലെ ദൂരില്‍ നിന്നുള്ള മുന്‍ എം എല്‍ എകൂടിയാണ് അദ്ദേഹം.’ വലിയ വേദനയോടെയാണ് താന്‍ പാര്‍ട്ടി വിട്ടത്. തന്റെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ ആഗ്രഹപ്രകാരമാണ് ഞാന്‍ പാര്‍ട്ടി വിട്ടത്. കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറുമായും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായും താന്‍ ബന്ധപ്പെട്ടതായും ദത്ത പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കരൂര്‍ മണ്ഡലത്തില്‍ നിന്ന് ദത്തയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും. ബിജെപി സ്ഥാനാര്‍ത്ഥിയായ ബെല്ലി പ്രകാശിനെ പരാജയപ്പെടുത്തിയാണ് ദത്ത 2013ല്‍ വിജയിച്ചത്.