കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് 21 മുതൽ 24 വരെ 48 സ്പെഷൽ ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചത്. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് 3 സ്പെഷൽ ബസുകളും അനുവദിച്ചിട്ടുണ്ട്. ഇതേ സമയം കേരള ആർടിസി 22,23 ദിവസങ്ങളിൽ 18 സ്പെഷൽ ബസുകളാണ് ഓടിക്കുന്നത്.
തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള സ്പെഷൽ ബസുകളിലും ടിക്കറ്റുകൾ ബാക്കിയില്ല. കേരള ആർടിസി തെക്കൻ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതേ സമയം ശബരിമല സീസണായതിനാൽ വിവിധ ഡിപ്പോകളിൽ നിന്ന് ബസുകൾ ലഭിക്കുന്നതിനുള്ള കാലതാമസവും കേരള ആർടിസിക്ക് തിരിച്ചടിയാകുന്നുണ്ട്.
ബസ് ഓടിക്കുന്ന സ്‌റ്റൈലും 90കളിലെ പാട്ടും പ്രണയം തോന്നാന്‍ കാരണമായി; 50 കാരനോട് ഇഷ്ടം തുറന്നുപറഞ്ഞ് വിവാഹിതയായ യുവതി ഇപ്പോള്‍ കണ്ടക്ടര്‍
പ്രണയത്തിന് പ്രായം തടസമല്ലെന്ന് തെളിയിച്ച് 50കാരനായ ബസ് ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് 24കാരിയായ യുവതി.ഇരുവരും പാകിസ്ഥാന്‍ സ്വദേശികളാണ്. ഷെഹ്സാദി എന്ന യുവതിയും സാദിഖുമാണ് ഈ പ്രണയജോഡികള്‍. പാക് യുട്യൂബറായ സെയിദ് ബാസിത് അലിയുടെ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയത്.
ഛന്നുവില്‍ നിന്ന് ലാഹോറിലേയ്ക്ക് ദിവസേനയുള്ള ബസ് യാത്രയ്ക്കിടെയാണ് ഡ്രൈവറായ സാദിഖുമായി ഷെഹ്സാദി പ്രണയത്തിലാവുന്നത്. സാദിഖ് ബസ് ഓടിക്കുന്ന സ്‌റ്റൈലും രീതിയുമാണ് പ്രണയത്തിലാകാന്‍ കാരണമെന്ന് യുവതി പറയുന്നു. സാദിഖ് പഴയ പാട്ടുകള്‍ കേള്‍ക്കുന്നതും ഇഷ്ടം തോന്നാന്‍ കാരണമായി. അദ്ദേഹം വളരെ മിതഭാഷിയും മികച്ച പെരുമാറ്റമുള്ളയാളുമാണ്.
തന്റെ സ്റ്റോപ്പ് ആണ് ഏറ്റവും അവസാനം അതിനാല്‍ തന്നെ മിക്കവാറും താനും സാദിഖും മാത്രമായിരിക്കും ബസിലുണ്ടാവുക. കുറച്ചുനാള്‍ പിന്നിട്ടപ്പോള്‍ സാദിഖിനോട് ഇഷ്ടം തോന്നിയെന്നും പ്രണയം തുറന്നുപറഞ്ഞെന്നും ഷെഹ്സാദി പറയുന്നു. യുവതിയുടെ പ്രണയം സാദിഖ് സ്വീകരിക്കുകയും ചെയ്തു.90കളിലെ പാട്ടുകള്‍ ഷെഹ്സാദി ആസ്വദിക്കുന്നത് താന്‍ ശ്രദ്ധിക്കുമായിരുന്നെന്ന് സാദിഖും പറയുന്നു.
ഷെഹ്സാദി തന്റേതായിരുന്നെങ്കിലെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നെന്നും ഒരു ദിവസം ദൈവം പ്രാര്‍ത്ഥന കേട്ടുവെന്നും സാദിഖ് പറയുന്നു. വിവാഹത്തോട് കുടുംബക്കാര്‍ക്ക് എതിര്‍പ്പായിരുന്നെന്നും സാദിഖ് പറഞ്ഞു. ഇപ്പോള്‍ സാദിഖിനൊപ്പം ബസിലെ കണ്ടക്ടറായി ജോലി നോക്കുകയാണ് ഷെഹ്സാദി.