Home Featured അതിര്‍ത്തി തര്‍ക്കം മഹാരാഷ്ട്ര സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് ബസവരാജ് ബൊമ്മൈ

അതിര്‍ത്തി തര്‍ക്കം മഹാരാഷ്ട്ര സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് ബസവരാജ് ബൊമ്മൈ

ന്യൂഡല്‍ഹി: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം ആറുപതിറ്റാണ്ടായി മഹാരാഷ്ട്ര സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.കര്‍ണാടക ഈ വിഷയം രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി സന്ദര്‍ശനത്തിന് മുന്നോടിയായി ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രിസഭാ വിപുലീകരണമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ അവരെപോലെയല്ല, അതിര്‍ത്തിയെ സംബന്ധിച്ച ഞങ്ങളുടെ നിലപാട് അമിത് ഷായെ അറിയിക്കും.ഞങ്ങളുടെ ഭൂമിയും വെള്ളവും അതിര്‍ത്തിയും ഞങ്ങള്‍ക്ക് പ്രധാനമാണ്. എല്ലാം അമിത് ഷായോട് വിശദീകരിക്കും’ – അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ഈ വിഷയം പരിഗണിക്കാന്‍ പോലും തയാറായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരാണിപ്പോള്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം വര്‍ധിപ്പിച്ചതായി അവകാശപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവില്‍ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ തല്ലിക്കൊന്നു

ബംഗളൂരു: ബംഗളൂരുവില്‍ 16കാരിയെ ബലാത്സംഗം ചെയ്ത 73 കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഈസ്റ്റ് ബംഗളൂരുവിലെ കുപ്പണ്ണയാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനടുത്താണ് കുപ്പണ്ണ താമസിച്ചിരുന്നത്. രാത്രി ഒമ്ബതിന് ഉണങ്ങാനിട്ടിരുന്ന യൂനിഫോം എടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ വശീകരിച്ച്‌ വീട്ടിലേക്ക് കൊണ്ടുപോയ ലുപ്പണ്ണ മയക്കു മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു.

വസ്ത്രമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അച്ഛനും അമ്മയും ഭയചകിതരായി. താമസിയാതെ ബന്ധുക്കളെ വിവരമറിയിക്കുകയും എല്ലാവതും നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കുപ്പണ്ണയുടെ വീട്ടില്‍ നഗ്നമായ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.നടന്ന കാര്യങ്ങള്‍ പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുപ്പണ്ണയെ മര്‍ദ്ദിക്കുകയായിരുന്നു.

വിവരങ്ങള്‍ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ കുപ്പണ്ണയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കുപ്പണ്ണയുടെ പേരില്‍ ബലാത്സംഗത്തിന് കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ കൊലപാതകത്തിനും കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group