ബെംഗളൂരു:വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം കക്ഷിയായ ഭാര്യയുടെ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.മൂന്നാം കക്ഷിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തിയുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് കാമുകന്റെ ഫോണ്‍ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഭാര്യാ കാമുകന്‍ എന്നാരോപിക്കപ്പെടുന്ന ആളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ കേസിന്റെ ഭാഗമാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
വ്യക്തിക്ക് സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹബന്ധത്തിന്റെയും സ്വകാര്യതയും സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവില്‍ ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.ഭര്‍ത്താവിന്റെ പീഡനത്തിന്റെ പേരില്‍ 2018-ല്‍ ആണ് 37 കാരിയായ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ട് ബെംഗളൂരുവിലെ കുടുംബ കോടതിയെ സമീപിച്ചത്.
എന്നാല്‍ ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നും അത് തെളിയിക്കാന്‍ ഭാര്യാ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ച കോടതി വിവരങ്ങള്‍ കൈമാറാന്‍ മൊബൈല്‍ കമ്ബനിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ഇതിനെതിരെ ആരോപണവിധേയനായ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മസാജ് സര്‍വീസിന് വേണ്ടി ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ കയറിയ യുവാവ് കണ്ടത് ഭാര്യയുടേയും സഹോദരിയുടേയും ചിത്രങ്ങള്‍ ; തട്ടിപ്പുകാരെ പിടികൂടി പൊലീസ്
മസാജ് സര്‍വീസിന് വേണ്ടി ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ കയറിയ യുവാവ് കണ്ടത് സ്വന്തം ഭാര്യയുടേയും സഹോദരിയുടേയും ചിത്രങ്ങള്‍.സൈബര്‍ സെല്ലില്‍ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അനധികൃതമായി വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന സംഘത്തെ പൊലീസ് പിടികൂടി.
മുംബൈയിലാണ് സംഭവം.ഖര്‍ സ്വദേശിയായ 31 കാരന്‍ മസാജിന് വേണ്ടിയാണ് ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ കയറിയത്.ചിത്രം പരിശോധിച്ചപ്പോഴാണ് ഇരുവരും നാല് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് മനസിലായത്.വെബ്‌സൈറ്റില്‍ കണ്ട നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു സ്ത്രീ ഫോണെടുക്കുകയും, ഖര്‍ വെസ്റ്റിലെ ഹോട്ടലില്‍ കണ്ടുമുട്ടാമെന്ന ധാരണയിലെത്തുകയും ചെയ്തു.
ഹോട്ടലില്‍ എത്തിയ സ്ത്രീയോട് ഫോട്ടോയുടെ കാര്യം ചോദിച്ചപ്പോള്‍ യുവാവുമായി തര്‍ക്കത്തിലാവുകയും ഹോട്ടലില്‍ നിന്ന് സ്ത്രീരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് സ്ത്രീയെ പിടികൂടി പൊലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു.അന്വേഷണത്തില്‍ യുവതിയുടെ പേര് രേഷ്മ യാദവെന്നാണെന്നും, സോഷ്യല്‍ മീഡിയയില്‍ കയറി സ്ത്രീകളുടെ ചിത്രങ്ങള്‍ തട്ടിയെടുത്ത് മസാജ് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് ആളുകളെ കബളിപ്പിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് പൊലീസ് രേഷ്മയെ കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.