ബെംഗളൂരു: കലബുർഗി റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിനു പച്ച നിറം നൽകിയതു ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.ഇന്നലെ റെയിൽവേ ഉദ്യോഗസ്ഥർ എത്തി കെട്ടിടത്തിനു വെള്ള പെയിന്റടിച്ചു.
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനു മുന്നിൽ ഹിന്ദു ജാഗ്രതി സേന പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ നിറം മാറ്റിയില്ലെങ്കിൽ കാവി പെയിന്റ് അടിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കെട്ടിടം പണിത – ശില്പിയാണു നിറം തിരഞ്ഞെടുത്തതെന്നും ഉടൻ ഇതു മാറ്റുമെ ന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അക്കൗണ്ടില്‍ നിന്ന് 147.50 രൂപ ഡെബിറ്റ് ചെയ്തോ?; കാരണമിത്
ന്യൂഡല്‍ഹി: ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 147 രൂപ 50 പൈസ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സന്ദേശം വന്നോ?. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അക്കൗണ്ട് ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ്, സര്‍വീസ് ഫീ എന്നി നിലകളിലാണ് ബാങ്ക് ഈ തുക ഈടാക്കിയത്. ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ് എന്ന നിലയിലുള്ള 125 രൂപയും 18 ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണ് 147 രൂപ 50 പൈസ.ഡെബിറ്റ് കാര്‍ഡ് മാറ്റുന്നതിന് 300 രൂപ പ്ലസ് ജിഎസ്ടിയാണ് എസ്ബിഐ ഈടാക്കുന്നത്.
സര്‍വീസ് ചാര്‍ജിന് പുറമേയാണിത്. എസ്ബിഐ മാത്രമല്ല, മറ്റു ബാങ്കുകളും എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.