Home Featured സുശാന്ത് സിങ് ജീവനൊടുക്കിയ ഫ്‌ലാറ്റില്‍ ‘പ്രേതബാധ’; രണ്ടര വര്‍ഷമായിട്ടും വാങ്ങാന്‍ ആളെത്തുന്നില്ല; വിഷമം പറഞ്ഞ് ബ്രോക്കര്‍

സുശാന്ത് സിങ് ജീവനൊടുക്കിയ ഫ്‌ലാറ്റില്‍ ‘പ്രേതബാധ’; രണ്ടര വര്‍ഷമായിട്ടും വാങ്ങാന്‍ ആളെത്തുന്നില്ല; വിഷമം പറഞ്ഞ് ബ്രോക്കര്‍

by കൊസ്‌തേപ്പ്

ലോക്ക്ഡൗണ്‍ കാലത്ത് സംഭവിച്ച ഞെട്ടിക്കുന്ന മരണമായിരുന്നു ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ലാണ് ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ നടനെ കണ്ടെത്തിയത്. ലോക്ക് ഡൗണും സിനിമയിലെ പരാജയവും കാരണം സംഭവിച്ച കടുത്ത വിഷാദരോഗമാണ് സുശാന്ത് ജീവനൊടുക്കുന്നതില്‍ എത്തിച്ചത്.

ഇപ്പോഴിതാ സുശാന്ത് സിങ് താമസിച്ചിരുന്ന ആഢംബര ഫ്‌ലാറ്റ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ആരും വാങ്ങാന്‍ ധൈര്യപ്പെടുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍. പ്രേത ബാധയുണ്ടെന്നും താമസിക്കാന്‍ ഭയമാണെന്നും പറഞ്ഞാണ് പലരും ഒഴിയുന്നതെന്നാണ് ബ്രോക്കര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. 5 ലക്ഷം രൂപയാണ് ഫ്‌ലാറ്റിന് ചോദിക്കുന്ന മാസ വാടക.

ഇപ്പോഴിതാ സുശാന്ത് സിങ് താമസിച്ചിരുന്ന ആഢംബര ഫ്‌ലാറ്റ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ആരും വാങ്ങാന്‍ ധൈര്യപ്പെടുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍. പ്രേത ബാധയുണ്ടെന്നും താമസിക്കാന്‍ ഭയമാണെന്നും പറഞ്ഞാണ് പലരും ഒഴിയുന്നതെന്നാണ് ബ്രോക്കര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. 5 ലക്ഷം രൂപയാണ് ഫ്‌ലാറ്റിന് ചോദിക്കുന്ന മാസ വാടക.

ഒരുപാട് പത്ര പരസ്യം നല്‍കിയിട്ടു പോലും ആരും ഫ്‌ലാറ്റ് വാങ്ങാന്‍ തയാറാവുന്നില്ല. കൂടാതെ, ഇനി സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഈ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കേണ്ടെന്നാണ് വീട്ടുടമയുടെ തീരുമാനം.

ഇതിനിടെ, അതേസമയം സുശാന്തിന്റെ ബന്ധുക്കളും ചില സുഹൃത്തുക്കളും ഫ്‌ലാറ്റു വാങ്ങാന്‍ എത്തുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ബ്രോക്കര്‍ ആരോപിക്കുന്നുണ്ട്.

നൂറോളം പേര്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ തട്ടിക്കൊണ്ടുപോയി; 31 പേര്‍ അറസ്റ്റില്‍

അമരാവതി: തെലങ്കാനയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് 31 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറോളം പേര്‍ ചേര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയായിരുന്നു യുവതിയെ തട്ടിക്കൊണ്ടുപോയത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അഡിബാട്‌ലയിലായിരുന്നു സംഭവം.

നവീന്‍ റെഡ്ഡിയെന്ന യുവാവ് 23-കാരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ പെണ്‍കുട്ടി ഈ ആവശ്യം നിരസിക്കുകയും ചെയ്തതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.

വീട്ടിലേക്ക് അതിക്രമിച്ചെത്തിയ നൂറോളം പേര്‍ യുവതിയുടെ വീടും മുറ്റത്ത് കിടന്നിരുന്ന കാറും അടിച്ചുതകര്‍ത്തിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വലിച്ചിഴച്ച്‌ പിടിച്ചുകൊണ്ടുപോയത്. യുവതിയുടെ മാതാപിതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സംഭവം അറിഞ്ഞെത്തിയ പോലീസ് ആറ് മണിക്കൂറിനുള്ളില്‍ യുവതിയെ രക്ഷപ്പെടുത്തി. അതേസമയം ആക്രമണത്തിന് പദ്ധതിയിട്ട നവീന്‍ റെഡ്ഡിക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group