Home Featured ബെംഗളൂരുവിൽ ചായയുടെ ബില്ലിനെ ചൊല്ലി തര്‍ക്കം; കടയുടമയെ ഹെല്‍മറ്റുകൊണ്ട് തല്ലി യുവാക്കള്‍

ബെംഗളൂരുവിൽ ചായയുടെ ബില്ലിനെ ചൊല്ലി തര്‍ക്കം; കടയുടമയെ ഹെല്‍മറ്റുകൊണ്ട് തല്ലി യുവാക്കള്‍

by കൊസ്‌തേപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ചായയുടെ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കടയുടമയായ യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ മുന്നെകൊല്ലൽ പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.   ഒരു കൂട്ടം യുവാക്കൾ കടയിൽ കയറി ഉടമയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്‍റെ   വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിച്ചിരുന്നു.

ഒരു സംഘം യുവാക്കള്‍ ഒരു കടയില്‍ കയറി ചായ ഓര്‍ഡര്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.  ചായയും സിഗരറ്റും ഓർഡർ ചെയ്ത ശേഷം ബില്ല് നല്‍കിയപ്പോള്‍ യുവാക്കള്‍ കടയുടമയോട് വഴക്കിടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകോപിതരായ യുവാക്കള്‍ കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറി ഹെൽമെറ്റ് കൊണ്ട് ഉടമയെ ക്രൂരമായി മർദിക്കുകയും കടയിലുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

ഇതോട പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നിടെയാണ് കഴിഞ്ഞ ദിവസം നാല് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന്  ബെംഗളൂരു സിറ്റി പൊലീസ് ട്വീറ്റ് ചെയ്തു.  കവർച്ച, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. എട്ട് പേരടങ്ങുന്ന സംഘമാണ് കടയുടമയെ ആക്രമിച്ചതെന്നും മറ്റുള്ളവരെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേ സമയം അക്രമികൾ മൊബൈൽ ഫോണും സ്വർണമാലയും പണവും മോഷ്ടിച്ചതായും കടയുടമ ആരോപിച്ചു. 

പിരിച്ചുവിട്ടവര്‍ വെറുതെ പോകാന്‍ തയ്യാറല്ല; മസ്ക് കോടതി കയറേണ്ടിവരും.!

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോക കോടീശ്വരന്‍ ഇലോൺ മസ്‌ക് അവിടെ പരിഷ്കരണ നടപടി ആരംഭിച്ചിരുന്നു.  അതിന്‍റെ ഭാഗമായി 7,500 ജീവനക്കാരിൽ പകുതിയിലധികം പേരെയും പിരിച്ചുവിട്ടു. ഇപ്പോൾ അവരിൽ പലരും ടെസ്‌ല മേധാവി കൂടിയായ മസ്കിനെ കോടതി കയറ്റാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്

ട്വിറ്ററില്‍ മസ്ക് നടത്തിയ കൂട്ട പിരിച്ചുവിടലുകളുടെ ഭാഗമായി ഉയര്‍ന്ന തര്‍ക്കങ്ങള്‍ വലിയ നിയമ തര്‍ക്കത്തിലേക്ക് നീങ്ങുന്നവെന്നാണ് റിപ്പോര്‍ട്ട്.  കൂടാതെ മസ്ക് ഓഫീസ് സ്ഥലം നിയമവിരുദ്ധമായി കിടപ്പുമുറികളാക്കി മാറ്റിയതില്‍ സാൻ ഫ്രാൻസിസ്കോ നഗര അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണ്.

“ലോകത്തിലെ ഏറ്റവും വലിയ ധനികൻ തനിക്ക് ജീവനക്കാരുടെ അവകാശങ്ങൾക്കെല്ലാം മുകളില്‍ കയറാമെന്നും, നിയമം അനുസരിക്കേണ്ടതില്ലെന്നും കരുതുന്നത് വളരെ ആശങ്കാജനകമാണ്. ഞങ്ങൾ മസ്കിനെ ഈ കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം ഉള്ളയാക്കാനാണ് ഉദ്ദേശിക്കുന്നു,” – പരാതിക്കാര്‍ക്ക് വേണ്ടി ഹാജറാകുന്ന അഭിഭാഷകൻ ഷാനൻ ലിസ്-റിയോർഡൻ പറഞ്ഞു.

ഇപ്പോള്‍ നല്‍കിയ കേസിന്‍റെ അടിസ്ഥാനം പിരിച്ചുവിടുന്ന അവസ്ഥയില്‍ മസ്‌കിന്‍റെ ഏറ്റെടുക്കലിന് മുമ്പ്  ജീവനക്കാർക്ക് നല്‍കിയ വാഗ്ദാനങ്ങളും, നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന അടിസ്ഥാനത്തിലാണ്.

ബോണസും സ്റ്റോക്ക് ഓപ്ഷനുകളും ഉൾപ്പെടുന്ന ഈ ഉറപ്പുകൾ നല്‍കിയാണ് പല ജീവനക്കാരെയും ട്വിറ്റര്‍ തങ്ങളുടെ കമ്പനിയില്‍ നിലനിര്‍ത്തിയത്. എന്നാല്‍ അത് ഒന്നും പരിഗണിക്കാതെയാണ് മസ്കിന്‍റെ പിരിച്ചുവിടല്‍ പ്രക്രിയ നടന്നത് എന്നാണ് മുന്‍ ജീവനക്കാരുടെ വാദം.

മറ്റ് കേസുകൾ മസ്‌കിന്‍റെ ധാർഷ്ട്യപരമായ അന്ത്യശാസനത്തെ ചൂണ്ടിക്കാണിക്കുന്നു. ഒന്നുകിൽ ജീവനക്കാർ കമ്പനിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനൊപ്പം നില്‍ക്കണം. “ഹാർഡ്‌കോർ” രീതിയില്‍ പണിയെടുക്കണം. അല്ലെങ്കിൽ അവരുടെ മൂന്ന് മാസത്തെ ശമ്പളം വാങ്ങി ജോലി രാജിവയ്ക്കാം, ഇതാണ് മസ്കിന്‍റെ നിലപാട്.

തൊഴിലാളികൾക്ക് നഷ്ടപരിഹാരവും നിയമം അനുശാസിക്കുന്ന 60 ദിവസത്തെ മുന്നറിയിപ്പ് സമയവും നിഷേധിച്ചുകൊണ്ട് കാലിഫോർണിയ നിയമത്തെ അവഗണിച്ചാണ് മസ്കിന്‍റെ ഈ ഭീഷണിയെന്നാണ് അഭിഭാഷകരുടെ ആരോപണം.

You may also like

error: Content is protected !!
Join Our WhatsApp Group