Home Featured വിവാഹ തലേന്ന് സെല്‍ഫി; വധു പാറക്കുളത്തില്‍ കാല്‍വഴുതി വീണു, രക്ഷിക്കാന്‍ പിന്നാലെ ചാടി വരന്‍

വിവാഹ തലേന്ന് സെല്‍ഫി; വധു പാറക്കുളത്തില്‍ കാല്‍വഴുതി വീണു, രക്ഷിക്കാന്‍ പിന്നാലെ ചാടി വരന്‍

ചാത്തന്നൂര്‍: വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ വധൂവരന്മാര്‍ പാറക്കുളത്തില്‍ വീണു. 50 അടിയിലേറെ വെള്ളമുള്ള പാറക്കുളത്തുിലാണ് വധു വരന്മാര്‍ വീണത്.സംഭവത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ കല്ലുവാതുക്കലിലെ കാട്ടുപുറം ആയിരവല്ലി പാറക്കുളത്തിലായിരുന്നു അപകടം. വീഴ്ചയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരുടെയും വിവാഹം മാറ്റിവച്ചു.

പരവൂര്‍ കൂനയില്‍ രാധാകൃഷ്ണന്റെയും ശീലയുടെയും മകന്‍ വിനു വി കൃഷ്ണനും പാമ്ബുറം അറപ്പുരം വീട്ടില്‍ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകള്‍ ,സാന്ദ്ര എസ് കുമാറുമാണ് അപകടത്തില്‍പ്പെട്ടത്. പാരിപ്പള്ളി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്.

വ്യാഴാഴ്ച രാവിലെ വധുവിന്റെ വീട്ടില്‍ സ്വീകരണ സത്കാരത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്ബോഴാണ് അപകടമുണ്ടായത്. സാന്ദ്രയുമായി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. പിന്നാലെ തന്നെ വരന്‍ വിനും കുളത്തിലേക്ക് ചാടി. എന്നാല്‍ വിനുവിനെ കൊണ്ട് സാന്ദ്രയെ കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് ഇരുവരുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി എസ് എച്ച്‌ ഒ അല്‍ ജബ്ബാറും സംഘവും സ്ഥലത്തെത്തി. പിന്നീട് സ്ഥലത്തേക്ക് എത്തിയ ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും കരയിലേക്ക് എത്തിച്ചത്.

രണ്ട് പേരും ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്ദ്രയ്ക്ക് നട്ടെല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്. സാന്ദ്രയ്ക്ക് മൂന്ന് മാസത്തെ വിശ്രമം ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതുകൊണ്ട് ഇപ്പോള്‍ വിവാഹം മാറ്റിവച്ചിരിക്കുകയാണ്. മൂന്ന് മാസത്തിന് ശേഷം വിവാഹം നടത്താനാണ് ഇരുവരുടെയും തീരുമാനം.

2022-ല്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമ; ചിത്രം പുറത്തുവിട്ട് ഗൂഗിള്‍

ഡല്‍ഹി: ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ പിറന്ന വര്‍ഷമായിരുന്നു 2022. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നും ഒരുപോലെ സൂപ്പര്‍ഹിറ്റുകള്‍ പിറന്നു.ഈ വര്‍ഷം ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് സെര്‍ച്ച്‌ എന്‍ജിന്‍. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞിരിക്കുന്നത് എന്നാണ് ഗൂഗിള്‍ പുറത്തു വിട്ട പട്ടിക സൂചിപ്പിക്കുന്നത്.

കെ.ജി.എഫ് ചാപ്റ്റര്‍ 2 ആണ് രണ്ടാം സ്ഥാനത്ത്. കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍, കാന്താര, പുഷ്പ: ദ റൈസ്, വിക്രം എന്നീ ചിത്രങ്ങളും ഇന്ത്യാക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റിലുണ്ട്. ഇംഗ്ലീഷ് ചിത്രമായ ‘തോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ എന്ന സിനിമയും പട്ടികയിലുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര.

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കന്നഡ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 1200 കോടിയാണ് വാരിക്കൂട്ടിയത്. യഷാണ് ചിത്രത്തിലെ നായകന്‍.ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ആര്‍ആര്‍ആര്‍. 1100 കോടിയാണ് ചിത്രം നേടിയത്.

വിവാദ ചിത്രമായ കശ്മീര്‍ ഫയല്‍സും ബോക്സോഫീസില്‍ ചലനങ്ങളുണ്ടാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ചിത്രം ജയ് ഭീം ആയിരുന്നു. മലയാള ചിത്രം ദൃശ്യം 2 പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group