ബെംഗളൂരു: ഒല, ഊബർ ഡ്രൈവർമാരും ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുകളും സ്ത്രീകളെ ആക്രമിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾക്കിടയിൽ, സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി എല്ലാ ടാക്സി ഡ്രൈവർമാരോടും ഡെലിവറി എക്സിക്യൂട്ടീവുകളോടും പോലീസിൽ നിന്ന് എൻഒസി വാങ്ങാൻ ഉത്തരവിട്ടു.
ടാക്സി സർവീസ് അഗ്രഗേറ്റർമാരുടെയും ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുടെയും മുതിർന്ന ഉദ്യോഗസ്ഥരുമായി സിറ്റി പോലീസ് കമ്മീഷണർ ശനിയാഴ്ച ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി.
ഒലയും ഊബറും പോലുള്ള ക്യാബ് അഗ്രഗേറ്ററുകൾ ഡ്രൈവർമാരെ നിയമിക്കുന്നതിന് പോലീസ് വെരിഫിക്കേഷൻ ഒരു മുൻവ്യവസ്ഥയാക്കണമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതിയെ മൂന്നംഗ സംഘം വീട്ടില്‍ കയറി കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ക്രൂരത
മുംബൈ: മൂന്നുപേരടങ്ങിയ സംഘം യുവതിയെ വീട്ടില്‍ കയറി കൂട്ടബലാത്സംഗം ചെയ്തു. മുംബൈയിലെ കുര്‍ളയിലാണ് മൂന്ന് പേരടങ്ങിയ സംഘം 42 കാരിയായ യുവതിയെ വീട്ടില്‍ കയറി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വച്ച് ആക്രമിക്കുകയും ചെയ്തത്. ക്രൂരകൃത്യത്തിന് ശേഷം സംഘം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടക്കുന്നത്. യുവതി താമസിക്കുന്ന പ്രദേശത്ത് തന്നെ ജീവിക്കുന്ന പ്രതികള്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഒന്നിനുപിറകെ മറ്റൊരാളായി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.ഇതിന് ശേഷം ഇവര്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായും മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് നെഞ്ചിലും കൈകളിലും ആക്രമിച്ചതായും മുംബൈ പൊലീസ് അറിയിച്ചു.
പ്രതികളില്‍ ഒരാള്‍ സംഭവം വീഡിയോയായി ചിത്രീകരിക്കുകയും പൊലീസിനെ സമീപിച്ചാല്‍ ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.എന്നാല്‍ പീഡനത്തിനിരയായ യുവതി സംഭവം അയല്‍വാസികളോട് അറിയിക്കുകയും ഇവര്‍ ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ട് പൊലീസിന് സമീപിക്കുകയുമായിരുന്നു.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 376 ഡി (കൂട്ടബലാത്സംഗം), 377 ( പ്രകൃതിവിരുദ്ധ പീഡനം), 324 (ആയുധമുപയോഗിച്ച് അപകടമാകും വിധം മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കുര്‍ള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ നിലവില്‍ പിടിയിലായിട്ടില്ലെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി