Home Featured ബെംഗളുരു:ഫേഷ്യൽ ബയോമെട്രിക് സംവിധാനം ബെംഗളൂരുവിലും പ്രവർത്തനം ആരംഭിച്ചു.

ബെംഗളുരു:ഫേഷ്യൽ ബയോമെട്രിക് സംവിധാനം ബെംഗളൂരുവിലും പ്രവർത്തനം ആരംഭിച്ചു.

ബെംഗളുരു: കേന്ദ്ര സർക്കാർ രാജ്യത്തെ 3 വിമാനത്താവളങ്ങളിൽ നടപ്പിലാക്കിയ ഫേഷ്യൽ ബയോമെട്രിക് സംവിധാനം ബെംഗളൂരുവിലും പ്രവർത്തനം ആരംഭിച്ചു.യാത്രയ്ക്കുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ നൽകിയ ശേഷം മുഖം തിരിച്ചറിയൽ (ഫെയ്സ് റെകഗ്നിഷൻ) സാങ്കേതിക വിദ്യയിലൂടെ യാത്രക്കാർക്കു മാനത്താവളത്തിൽ പ്രവേശിക്കാം. തിരിച്ചറിയൽ രേഖകൾ കാട്ടേണ്ടതില്ല.

പ്രവേശന നടപടികമങ്ങളുടെ സമയം ഇതിലൂടെ കുറയ്ക്കാം. ഡിജിയാത ആപ് വഴിയാണു വ്യക്തിവി വരങ്ങൾ നൽകേണ്ടത്. ബെംഗളൂരുവിനു പുറമേ ഡൽഹി, വാരാണസി വിമാനവിത്താവളത്തിലാണു സംവിധാനം പ്രവർത്തനം ആരംഭിച്ചത്.

മൈസൂരുവില്‍ കോളജ് വിദ്യാര്‍ഥിനി പുലിയുടെ ആക്രമണത്തില്‍ മരിച്ചു

മൈസൂരു: കോളജ് വിട്ടുമടങ്ങിയ വിദ്യാര്‍ഥിനി പുലിയുടെ ആക്രമണത്തില്‍ മരിച്ചു. ടി. നര്‍സിപുര്‍ താലൂക്കില്‍ കബേഹുണ്ടി ഗ്രാമത്തിലെ രമേഷ് നായക്കിന്‍റെ മകള്‍ മേഘ്‌ന (21) ആണ് മരിച്ചത്.വ്യാഴാഴ്ച സന്ധ്യയോടെ കൃഷിയിടത്തിനു നടുവിലൂടെ നടന്നുപോയ വിദ്യാര്‍ഥിനിക്കു നേരേ പുലി ചാടിവീഴുകയായിരുന്നുവെന്നു പറയുന്നു.

പെണ്‍കുട്ടിയെ 200 മീറ്ററോളം ദൂരം പുലി കടിച്ചു വലിച്ചുകൊണ്ടുപോയി. നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴാണു കടി വിട്ട് പുലി ഓടിപ്പോയത്.രക്തത്തില്‍ കുളിച്ച നിലയിലായിരുന്ന പെണ്‍കുട്ടിയെ നര്‍സിപുര്‍ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നര്‍സിപൂര്‍ ഗവ. കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു.

പെണ്‍കുട്ടി മരിച്ചതറിഞ്ഞതോടെ വനംവകുപ്പിനും താലൂക്ക് ഭരണകൂടത്തിനുമെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. സ്ഥലം എംഎല്‍എയും ജനതാദള്‍ നേതാവുമായ അശ്വിന്‍ കുമാറും പ്രതിഷേധത്തില്‍ പങ്കെടുത്തു. നര്‍സിപുര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് വനംവകുപ്പ് നിര്‍ബന്ധിത അവധി നല്‍കി.

നരഭോജിയായ പുലിയെ പിടികൂടാന്‍ 15 അംഗ വിദഗ്ധസംഘത്തെ ഇറക്കുമെന്നും ആവശ്യമെങ്കില്‍ പുലിയെ വെടിവച്ചുകൊല്ലാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാലതിപ്രിയ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഏഴര ലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് വനംവകുപ്പിനു കീഴില്‍ ജോലി നല്‍കുമെന്നും അവര്‍ അറിയിച്ചു.ഒരു മാസംമുമ്ബ് അടുത്തുള്ള ഹുണ്ടി ഗ്രാമത്തിലും പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group