ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്കർ അന്തരിച്ചു.64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ടൊയോട്ട ഇന്ത്യ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്.’ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങൾ.
ഈ വിഷമകരമായ ഘട്ടത്തിൽ എല്ലാവരോടുംഅദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു’- ടൊയോട്ട ട്വീറ്റ് ചെയ്തു.കിർലോസ്കർ ഗ്രൂപ്പിന്റെ നാലാം തലമുറ തലവനായിരുന്ന വിക്രം കിർലോസ്‍ർ കിർലോസ്കർ സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ടൊയോട്ട കിർലോസ്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ്ചെയർമാനുമായിരുന്നു.
മസാച്യുസെറ്റ്സ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വിക്രം കിർലോസ്കർ ഇന്ത്യൻ വാഹന മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽഒരാളായിരുന്നു. വർഷങ്ങളായി CII, SIAM, ARAI എന്നിവയിൽ നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ചു. ഗീതാഞ്ജലി കിർലോസ്കറാണ്ഭാര്യ. മകൾ മാനസി കിർലോസ്കർ.
2022 നവംബർ 25 ന് മുംബൈയിൽ നടന്ന ന്യൂ ജനറേഷൻ ടൊയോട്ട ഇന്നോവ ഹൈക്രോസ്അനാച്ഛാദന ചടങ്ങിലാണ് വിക്രം കിർലോസ്കറിനെ അവസാനമായി പൊതുവേദിയിൽ കണ്ടത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കിർലോസ്കർ മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. ഇന്ത്യൻ വാഹന വ്യവസായം ആഗോളതലത്തിൽ കൂടുതൽ മത്സരാധിഷ്ഠിതമാണെന്നും വാഹനങ്ങളുടെ നികുതി 10 വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും അദ്ദേഹം അന്നും ഊന്നിപ്പറയുകയും ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിലെ പരിപാടി: വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്
കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിര്‍ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസ്.കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു.