ബംഗളൂരൂ: 205 കിലോ സവാള വിറ്റിട്ട് കര്ഷകന് കൈയില്‍ കിട്ടിയത് വെറും എട്ട് രൂപ മുപ്പത്തിയാറ് പൈസ മാത്രം.കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍ നിന്നുള്ള കര്‍ഷകനാണ് ഈ ദുരനുഭവം. ഇതിന്റെ രസീത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികളാണ് ഇതിന് കാരണമാണെന്നും ചിലര്‍ പറയുന്നു.ഇത് കര്‍ണാടകയിലെ ഒരു കര്‍ഷകന്റെ മാത്രം അവസ്ഥയല്ല. യശ്വന്ത്പൂര്‍ മാര്‍ക്കറ്റില്‍ ജില്ലയിലെ എല്ലാ സവാള കര്‍ഷകരുടെയും സ്ഥിതി ഇത് തന്നെയാണ്.
പത്ത് രൂപയില്‍ താഴെ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. 416 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് കര്‍ഷകര്‍ ഗഡഗില്‍ നിന്ന് ബംഗളൂരുവില്‍ എത്തുന്നത്.205 കിലോ സവാള മാര്‍ക്കറ്റില്‍ വിറ്റിട്ട് കര്ഷകന് ആകെ ലഭിച്ചത് 400 രൂപയാണ്. ഇതില്‍ ചരക്ക് കൂലിയായി 377 രൂപയും പോര്‍ട്ടര്‍ ചാര്‍ജായി 24 രൂപയും കുറച്ചു. ഇതോടെ കര്ഷകന് കൈയില്‍ കിട്ടിയത് എട്ടുരൂപയും മുപ്പത്തിയാറ് പൈസയും മാത്രം.
212 കിലോ സവാളയുമായി ബംഗളൂരു മാര്‍ക്കറ്റിലെത്തിയ മറ്റൊരു കര്ഷകന് ലഭിച്ചത് വെറും ആയിരം രൂപയാണ്. ഇതില്‍ പോര്‍ട്ടര്‍ പോര്‍ട്ടര്‍ കമ്മീഷനും, ട്രാന്‍സ്പോര്‍ട്ട് ചാര്‍ജും, ഹമാലി ചാര്‍ജും ഒക്കെ കഴിച്ച് കിട്ടിയത് 10 രൂപ മാത്രമാണെന്നും കര്‍ഷകര്‍ പറയുന്നുഇടതടവില്ലാതെ പെയ്ത മഴയെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് ഇത്തവണ മികച്ച വിളവ് ലഭിക്കാന്‍ കാരണമായത്. എന്നാല്‍ സവാളയുടെ വിലത്തകര്‍ച്ച കര്‍ഷകരുടെ ജനജീവിതം ദുസ്സഹമാക്കിയതായി ഗ്രാമവാസികള്‍ പറയുന്നു.
ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു
ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി സിആര്‍പിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് വീരമൃത്യു വരിച്ചത്.ഇന്നലെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീം ഹോക്കി താരമായിരുന്നു. രണ്ടു വര്‍ഷമായി ചത്തീസ്ഗഡില്‍ സേവനമനുഷ്ടിക്കുകയായിരുന്നു. 2007 ലാണ് ഹക്കീം ജോലിയില്‍ പ്രവേശിച്ചത്.
രണ്ട് മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. സിആര്‍പിഎഫില്‍ റേഡിയോ ഓപ്പറേറ്ററായി ഹെഡ് കോണ്‍സ്റ്റബിള്‍ സ്ഥാനമാണ് വഹിച്ചിരുന്നത്. ജനുവരിയില്‍ നാട്ടില്‍ വരാനിരിക്കെയാണ് വീര മൃത്യു വരിച്ചത്.ഭൗതിക ശരീരം ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 9 – ന് ഉമ്മിനി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: റംസീന, മകള്‍: അഫ്ഷീന് ഫാത്തിമ (നാലര വയസ്).