Home Featured ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ടവര്‍ കവര്‍ച്ചാസംഘം അഴിച്ചുകൊണ്ടുപോയി!

ലക്ഷങ്ങള്‍ വില വരുന്ന മൊബൈല്‍ ടവര്‍ കവര്‍ച്ചാസംഘം അഴിച്ചുകൊണ്ടുപോയി!

by കൊസ്‌തേപ്പ്

ബിഹാറിലെ പറ്റ്‌നക്കടുത്തുള്ള യാര്‍പൂര്‍ രജപുത്താനയിI പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവര്‍ കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നില്ല. പരാതികള്‍ വന്നപ്പോള്‍ മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അവിടെ ചെന്നതും അവര്‍ ഞെട്ടി! തങ്ങളുടെ മൊബൈല്‍ ടവര്‍ കാണാേനയില്ല! 

സ്ഥലമുടമയോട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന കഥയാണ്. രണ്ട് ആഴ്ച മുമ്പ് മുമ്പ് മൊബൈല്‍ ടവര്‍ ഉദ്യോഗസ്ഥര്‍ എന്ന് സ്വയം പരിചയപ്പെടുത്തി രണ്ടു മൂന്ന് പേര്‍ സ്ഥലത്തെത്തി. അവര്‍ സ്ഥലമുടമയെ കണ്ട് ഒരു പ്രധാനപ്പെട്ട കാര്യം അറിയിച്ചു. മൊബൈല്‍ ടവറിന്റെ കരാര്‍ തങ്ങള്‍ അവസാനിപ്പിക്കുകയാണ്. അടുത്ത ദിവസം തന്നെ തങ്ങളുടെ ജീവനക്കാര്‍ വന്ന് ടവര്‍ അഴിച്ചു കൊണ്ടുപോവും. 

അതേ പോലെ നടന്നു. പത്തിരുപത്തഞ്ച് പേര്‍ അടുത്ത ദിവസം തന്നെ സ്ഥലത്തെത്തി. അവരുടെ കൈയില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മൊബൈല്‍ ടവര്‍ ഓരോ ഭാഗങ്ങളായി രണ്ടു ദിവസം ്‌കൊണ്ട് അഴിച്ചു മാറ്റി. അതിനുശേഷം, ആ സാധനങ്ങളെല്ലാം ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോയി. കമ്പനി ഉദ്യോഗസ്ഥര്‍ ആണെന്നു കരുതിയതിനാല്‍ താന്‍ ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല എന്നും സ്ഥലമുടമ പറഞ്ഞു. 

അതോടെ മൊബൈല്‍ കമ്പനിക്കാര്‍ ആകെ അന്തംവിട്ടു. 16 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഈ മൊബൈല്‍ ടവര്‍. സ്ഥലമുടമയ്ക്ക് ഇതിനായുള്ള വാടക എല്ലാ മാസവും നല്‍കിവരുന്നുണ്ട്. 19 ലക്ഷം രൂപ വിലയുള്ള ടവര്‍ തങ്ങള്‍ അറിയാതെയാണ്, മറ്റാരോ വന്ന് അടിച്ചുമാറ്റിയതെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

മൊബൈല്‍ കമ്പനി ഉടമകള്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. 25 പേരടങ്ങുന്ന കവര്‍ച്ചാ സംഘം തങ്ങളുടെ പ്രതിനിധികള്‍ ആണെന്ന് പറഞ്ഞ് മൊബൈല്‍ ടവര്‍ അടിച്ചുമാറ്റുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞത്. പൊലീസ് കേസ് എടുത്ത് സംഭവം വിശദമായി അന്വേഷിക്കാനാരംഭിച്ചു. എന്നാല്‍, കവര്‍ച്ചാ സംഘത്തെക്കുറിച്ച് അവര്‍ക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. 

അടുത്തിടെ, ബിഹാറില്‍ തന്നെ ബെഗുസാരായി ജില്ലയിലെ ഒരു റെയില്‍വേ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ട ട്രെയിന്‍ എഞ്ചിന്‍ വലിയ തുരങ്കം കുഴിച്ച് കവര്‍ച്ചക്കാര്‍ പല ഭാഗങ്ങളായി കടത്തിയിരുന്നു. പല കഷണങ്ങളായി എഞ്ചിന്‍ അടര്‍ത്തി മാറ്റി ദിവസങ്ങള്‍ എടുത്താണ് കവര്‍ച്ചക്കാര്‍ തുരങ്കം വഴി കടത്തിയത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഞ്ചിന്റെ 95 ശതമാനം ഭാഗങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അവകാശപ്പെടുന്നു. 

മൈസൂരുവില്‍ വീട് വാടകക്ക് നല്‍കുമ്ബോള്‍ പൂര്‍ണ വിവരം ശേഖരിക്കണമെന്ന് നിര്‍ദേശം

ബംഗളൂരു: വീട് വാടകക്ക് കൊടുക്കുമ്ബോള്‍ വാടകക്കാരന്‍റെ വിശദമായ വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്നും പൊലീസ് ആവശ്യപ്പെടുമ്ബോള്‍ നല്‍കണമെന്നും സിറ്റി പൊലീസ് കമീഷണര്‍ രമേഷ് പറഞ്ഞു.

അല്ലാത്തപക്ഷം വാടകക്കാരന്‍ നിയമവിരുദ്ധമായി ചെയ്യുന്ന പ്രവൃത്തികള്‍ക്ക് വീട്ടുടമസ്ഥന്‍കൂടി ബാധ്യസ്ഥനായിരിക്കും എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മംഗളൂരു സ്ഫോടന കേസില്‍ പ്രതിയായ മുഹമ്മദ് ഷാരിഖ് കുറച്ചുനാളായി മൈസൂരുവിലെ ലോകനായക നഗരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കമീഷണര്‍ വീട്ടുടമസ്ഥന്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

വീട്ടുടമസ്ഥന്‍ വാടകക്കാരന്‍റെ വ്യക്തമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ഫോറം കുടുംബാംഗങ്ങളുടെ എണ്ണം, ജോലി, നാട് എന്നിവ പൂരിപ്പിച്ച്‌ ഡിസംബറിന് മുമ്ബായി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നല്‍കണം.

ഹോട്ടലുകളില്‍ റൂമുകള്‍ താമസത്തിനു നല്‍കുന്നതിനുമുമ്ബ് വരുന്നവരുടെ ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായും വാങ്ങണം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ വ്യാജരേഖകള്‍ ഇക്കാലത്ത് സുലഭമായതിനാല്‍ സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ഏതുസമയത്തും പൊലീസിന്റെ സേവനം തേടണമെന്നും അദ്ദേഹം അറിയിച്ചു.

വീട്ടുജോലിക്കാരുടെ മുന്‍വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ഒരു സംവിധാനം നിലവിലുണ്ട്. വീട്ടുടമസ്ഥന്റെ അഭ്യര്‍ഥനപ്രകാരം നിശ്ചിത തുകയടച്ചാല്‍ വീട്ടുജോലിക്കാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതായിരിക്കും. ഇതേ രീതിയില്‍ വീട്ടുടമസ്ഥന്‍ താമസക്കാരന്‍റെ വിവരങ്ങള്‍ പൊലീസിനോട് പങ്കുവെക്കുന്നതോടെ അവരുടെ ആവശ്യാര്‍ഥം പൊലീസ് നിരീക്ഷണം ആരംഭിക്കും. കര്‍ണാടകയിലെ ഒമ്ബത് അതിര്‍ത്തികളിലും രാത്രികാല നിരീക്ഷണത്തിനായി സിവില്‍ പൊലീസിനെയും സിറ്റി ആംഡ് റിസര്‍വ് പൊലീസിനെയും വിന്യസിച്ചതായി കമീഷണര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group