ബെംഗളൂരു: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി അജ്ഞാത സംഘം ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു ബി.ടി.എം.ലേഔട്ട് സ്വദേശിയായ 75-കാരനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സൗത്ത് ഈസ്റ്റ് സൈബര്‍ക്രൈം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വാട്സാപ്പിലേക്ക് വന്ന ഒരു സന്ദേശത്തിനൊപ്പമുണ്ടായിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ അശ്ലീല വീഡിയോകോള്‍ സൈറ്റ് ഓപ്പണായി വരുകയായിരുന്നു. പിന്നാലെ ഒരു സ്ത്രീയും വീഡിയോ കോളിലെത്തി. തൊട്ടടുത്ത ദിവസം റെക്കോഡ് ചെയ്ത വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇത് സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ഗൗരവ് എന്ന് പരിചയപ്പെടുത്തിയയാള്‍ 75-കാരനെ വിളിച്ചു.
ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ വാട്സാപ്പിലേക്ക് അയച്ചുനല്‍കുകയും ചെയ്തു. ഇതോടെ മാനഹാനി ഭയന്ന് ഇവര്‍ നല്കിയ അക്കൗണ്ട് നമ്ബറില്‍ ഒരുലക്ഷം രൂപ അയക്കുകയായിരുന്നു.
ഭീഷണി തുടര്‍ന്നതോടെ ആറുതവണകളായി അഞ്ചുലക്ഷം രൂപ കൂടി ഇവര്‍ക്ക് നല്കി. വീണ്ടും പണമാവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം സൈബര്‍ ക്രൈം പോലീസിനെ സമീപിച്ചത്. പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് നമ്ബര്‍, തട്ടിപ്പുകാര്‍ വിളിച്ച മൊബൈല്‍ നമ്ബറുകള്‍ തുടങ്ങിയവയും പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇത്തരം കേസുകളില്‍ യഥാര്‍ഥ ഉടമയറിയാതെ ഹാക്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് നമ്ബറുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നതെന്നും സൈബര്‍ ക്രൈം പോലീസ് പറഞ്ഞു. ക്രൈം പോലീസ് മുന്നറിയിപ്പ് നല്കി.
‘കശ്മീർ ഫയൽസി’ല്‍ രാഷ്ട്രീയം പുകയുന്നു; ദാവ് ലാപിഡിന്റെ വിമർശനത്തിനെതിരെ ഇസ്രയേൽ അംബാസിഡർ
ദില്ലി: ‘ദ കാശ്മീര്‍ ഫയല്‍സി’നെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്മാന് നാദവ് ലാപിഡ് രംഗത്തെത്തിയതിന് പിന്നാലെ നദാവ് ലാപിഡിനെതിരെ വിമര്‍ശനവുമായി ഇസ്രയേല്‍ അംബാസിഡര്‍ രംഗത്ത്. മത്സരവിഭാഗത്തില്‍ കശ്മിര് ഫയല്‍സ് കണ്ടിട്ട് അസ്വസ്ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനായ നാദവ് ലാപിഡ് ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയില്‍ വച്ച് വിമര്‍ശിച്ചിരുന്നു. ഒരു പ്രൊപഗൻഡ ചിത്രമായാണ് ‘ദ കശ്മിര് ഫയല്‍സ്’ തോന്നിയതെന്നും നാദവ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍, ഇസ്രയേലി സംവിധായകനും ജൂറി ചെയര്‍മാനുമായ നാദവ് ലാപിഡിന്റെ പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണമെന്നായിരുന്നു ഇസ്രയേല്‍ അംബാസിഡര്‍ നഓർ ഗിലോണിന്റെ വിമര്‍ശനം. രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷ പദവി നദാവ് ദുരുപയോഗിച്ചെന്നും അദ്ദേഹത്തെ ഈ പദവിയിലേക്ക് ക്ഷണിച്ചത് ഇന്ത്യക്ക് ഇസ്രയേലിനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇസ്രയേല്‍ അംബാസിഡര്‍ നഓർ ഗിലോണ്‍ പറഞ്ഞു. കശ്മീർ ഫയൽസ് വിമർശനം ഇസ്രായേൽ രാഷ്ട്രീയത്തിലെ നദാവ് ലാപിഡിന്റെ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശം വഴി ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് വരുത്തിയ കോട്ടം അതിജീവിക്കുമെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നഓർ ഗിലോൺ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഗോവയില്‍ വച്ച് അവസാനിച്ച രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തി. ഇവ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. എന്നാല്‍ പതിനഞ്ചാമത്തെ ചിത്രമായ ദ കശ്മീര്‍ ഫയല്‍സ് കണ്ട് ഞങ്ങള്‍ നിരാശരായെന്നും അത് തങ്ങളെ ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തെന്നുമായിരുന്നു നദാവ് ലാപിഡിന്റെ വിമര്‍ശനം. പ്രൊപഗൻഡ വള്‍ഗര്‍ സിനിമയായിട്ടാണ് കശ്മീര്‍ ഫയല്‍സിനെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മിരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ‘ദ കശ്മിര് ഫയല്‍സ്’. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.