Home Featured കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം;നിയമോപദേശം തേടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ

കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം;നിയമോപദേശം തേടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ

ബെംഗളൂരു: മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള അതിർത്തി തർക്ക ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ, നിയമോപദേശം തേടി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.കർണാടക ബോർഡർ ആൻഡ് റിവർ ഫോർമേഷൻ കമ്മിഷൻ അധ്യക്ഷനും സുപ്രീം കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ശിവരാജ് പാട്ടീലുമായി കൂടിക്കാഴ്ച നടത്തി. ഇന്നു ഡൽഹിക്കു പോകുന്ന മുഖ്യമന്ത്രി സുപ്രീം കോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ മുകുൽ റോഹത്ഗിയുമായും സംസ്ഥാനത്തിന്റെ നിലപാടു സംബന്ധിച്ച് ചർച്ച നടത്തും.

ബെളഗാവിയിലേത് ഉൾപ്പെടെ അതിർത്തി ജില്ലകളിലെ മറാഠ ഭൂരിപക്ഷമുള്ള 80 ഗ്രാമങ്ങൾ മഹാരാഷ്ട്രയ്ക്കൊപ്പം ചേർക്കണമെന്ന മഹാരാഷ്ട്രയുടെ ആവശ്യത്തെയാണ് കർണാടക എതിർക്കുന്നത്. സംസ്ഥാന രൂപീകരണത്തിനു മുൻപ് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു ബെളഗാവി.ഇതിനു മറുപടിയായി, മഹാരാഷ്ട്രയിലെ കന്നഡ ഭൂരിപക്ഷമുള്ള സോളാപൂർ, അക്കൽകോട്ട് മേഖലകൾ തിരിച്ചുവേണമെന്ന ആവശ്യമാണ് കർണാടക ഉന്നയിക്കുന്നത്.

ഡല്‍ഹിയെ ഞെട്ടിച്ച്‌ വീണ്ടും കൊല: 22 കഷണങ്ങളാക്കി ഫ്രിഡ്ജില്‍; യുവതിയും മകനും അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവാദമായ ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് പിന്നാലെ സമാന സംഭവം വീണ്ടും രാജ്യതലസ്ഥാനത്ത്. വിവാഹേതര ബന്ധം അറിഞ്ഞ് മകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം.പൂനം എന്ന യുവതിയും മകന്‍ ദീപകും ചേര്‍ന്ന് പാണ്ഡവ് നഗര്‍ സ്വദേശിയായ അഞ്ജന്‍ ദാസിനെ വിവാഹേതര ബന്ധം ആരോപിച്ച്‌ ജൂണിലാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അമ്മയും മകനും ചേര്‍ന്ന് മൃതദേഹം 22 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും കിഴക്കന്‍ ഡല്‍ഹിയിലെ നിരവധി പ്രദേശങ്ങളിലായി വലിച്ചെറിയുകയുമായിരുന്നു.

28കാരന് അഫ്താബ് തന്റെ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഡല്‍ഹി മെഹ്‌റോളി വനത്തില്‍ വലിച്ചെറിഞ്ഞതിന് സമാനമാണ് പുതിയ കുറ്റകൃത്യവും.ജൂണില്‍ പാണ്ഡവ് നഗറില്‍ നിന്ന് ശരീരഭാഗങ്ങള്‍ പോലീസ് ആദ്യം കണ്ടെടുത്തെങ്കിലും അഴുകിയ നിലയിലായതുകാരണം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ശ്രദ്ധ വാക്കര്‍ വധക്കേസിന്റെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അജ്ഞാത ശരീരഭാഗങ്ങള്‍ ഇവരുടേതാണോ എന്ന അന്വേഷണവും നടന്നിരുന്നു. എന്നാല്‍ അവ പാണ്ഡവ് നഗര്‍ സ്വദേശിയായ അഞ്ജന്‍ ദാസിന്റേതാണെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.അവിഹിത ബന്ധത്തിന്റെ പേരില്‍ ഉറക്കഗുളിക നല്‍കിയ ശേഷം ദാസിനെ കൊലപ്പെടുത്തുകയായിരുന്നു. ത്രിലോക് പുരി പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്.

പാണ്ഡവ് നഗറിലെ നിരവധി പ്രദേശങ്ങളില്‍ ശരീരഭാഗങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു. രാത്രി ഏറെ വൈകി ദീപക് ബാഗുമായി എത്തി ശരീരഭാഗങ്ങള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. അമ്മ പൂനം ദീപകിനൊപ്പം വരുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു ദൃശ്യത്തില്‍ പകല്‍ സമയത്ത് അമ്മയും മകനും മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലം സന്ദര്‍ശിക്കുന്നതും കാണുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group