ബെംഗ്‌ളൂറു: ആറുമാസം ഗര്‍ഭിണിയായ യുവതിയെ വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മോഹന്‍കുമാര്‍ (25) ആണ് അറസ്റ്റിലായത്. ചന്ദ്രകല (രശ്മി-21) ആണ് കൊല്ലപ്പെട്ടത്. മോഹനന്റെ മാതാപിതാക്കള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വര്‍ഷമാണ് മോഹന്‍കുമാറും ചന്ദ്രകലയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു തൊട്ടു പിന്നാലെതന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചന്ദ്രകലയുമായി മോഹന്‍കുമാറും കുടുംബവും വഴക്ക് ആരംഭിച്ചിരുന്നു. ഒന്നരമാസം മുമ്ബ് വഴക്കിനിടയില്‍ മോഹന്‍കുമാര്‍ ചന്ദ്രകലയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
തുടര്‍ന്ന് ചിക്കമംഗ്‌ളൂറു ജില്ലയിലെ അജ്ജംപുര ഹുനഗട്ട വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിക്കുകയായിരുന്നു. ഒക്ടോബര്‍ 10ന് ചന്ദ്രകലയെ കാണാനില്ലെന്ന് മോഹന്‍കുമാര്‍ ചന്ദ്രകലയുടെ മാതാപിതാക്കളെ അറിയിക്കുകയും മറ്റാരുടെയോ കൂടെ ഒളിച്ചോടിയെന്ന് പൊലീസില്‍ പരാതിയും നല്‍കി.
എന്നാല്‍, ചന്ദ്രകലയുടെ മാതാപിതാക്കള്‍ മകളെ കാണാതായതിനു പിന്നില്‍ മോഹന്‍കുമാറിനു പങ്കുള്ളതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മോഹന്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
എയ്‌റോ ഇന്ത്യ എയര്‍ഷോ ബംഗളൂരുവില്‍
ബംഗളൂരു: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡിഫന്‍സ് എക്‌സിബിഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന 14ാമത് എയ്റോ ഇന്ത്യ എയര്‍ഷോ അടുത്ത വര്‍ഷം ആദ്യം ബംഗളൂരുവില്‍ നടക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
വര്‍ഷങ്ങളില്‍ ഫെബ്രുവരിയിലാണ് നടന്നത്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് എയര്‍ഷോ സംഘടിപ്പിക്കുന്നത്. 1996ല്‍ എയര്‍ ഷോ ആരംഭിച്ചതിനു ശേഷം 2003ല്‍ നാലാമത് എയര്‍ഷോ മുതല്‍ ബംഗളൂരുവാണ് വേദി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിമാനനിര്‍മാണ കമ്ബനികളും മറ്റും എയര്‍ഷോയില്‍ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 2021 ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെയാണ് ഒടുവില്‍ എയര്‍ഷോ നടന്നത്.