ദോഹ: ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഘാനയെ പരാജയപ്പെടുത്തിയെങ്കിലും മത്സരശേഷമുള്ള വാര്‍ത്താസമ്മേളനം അതിവേഗം മതിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേ വന്നൂ, ദാ പോയി! ചരിത്രം കുറിച്ച ഗോൾ നേട്ടത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാര്‍ത്താസമ്മേളനം നീണ്ടു നിന്നത് 132 സെക്കന്‍റ് മാത്രമാണ്. ഘാനക്കെതിരായ മത്സരത്തലേന്ന് റൊണാൾഡോ മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു.
എന്നാല്‍, മത്സരത്തിന് ശേഷം മാന്‍ ഓഫ് ദ് മാച്ച് ബഹുമതി കിട്ടിയതോടെ വാര്‍ത്താ സമ്മേളനത്തിന് വരേണ്ടിവന്നു. എന്നാൽ, മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ സൂപ്പര്‍ താരം അസ്വസ്ഥനായി. ഇതോടെ കൂടുതൽ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ റൊണാൾഡോ മടങ്ങുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടഞ്ഞ അധ്യായമാണെന്ന് പോര്‍ച്ചുഗീസ് താരം പറഞ്ഞു.
വിവാദക്കൊടുങ്കാറ്റ് വീശിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം ഇന്നിംഗ്‍സിന് നാടകീയ അന്ത്യമാണ് ഉണ്ടായത്. യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ താരം ക്ലബില്‍ സന്തുഷ്ടനായില്ല. കോച്ച് എറിക് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് നാളുകളായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ക്ലബ് വിടാന്‍ സിആർ7 നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല.
എന്നാല്‍ സീസണിലെ ഏറെ മത്സരങ്ങളില്‍ ബഞ്ചിലിരുന്ന താരം അടുത്തിടെ മാധ്യമപ്രവർത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് ഓള്‍ഡ് ട്രഫോർഡിലെ റോണോ യുഗം അവസാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.
എന്നാല്‍, ക്ലബ്ബിന്‍റെ മേല്‍വിലാസങ്ങളൊന്നും ഇല്ലാതെ ലോകകപ്പിലെ ആദ്യ മത്സരത്തിലിറങ്ങിയ താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കിയാണ് പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടത്. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആര്‍ 7 സ്വന്തമാക്കിയത്.
റോബോട്ടുകൾക്ക് ആളുകളെ കൊല്ലാനുള്ള അവകാശം നൽകാൻ ഒരുങ്ങി സാൻഫ്രാൻസിസ്കോ പൊലീസ്
റോബോട്ടിക്സ് എൻജിനീയറിങ് അതിവേഗത്തിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിനോടകം തന്നെ നിരവധി മേഖലകളിൽ മനുഷ്യൻറെ അധ്വാനത്തെ ലഘൂകരിക്കാൻ റോബോട്ടുകളുടെ സഹായം നടപ്പിലാക്കി കഴിഞ്ഞു. ഇത്തരത്തിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെ കുറിച്ചും സാധനങ്ങൾ അടുക്കി വയ്ക്കുന്ന റോബോട്ടുകളെ കുറിച്ചും മനുഷ്യൻറെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലും സഹായിക്കുന്ന റോബോട്ടുകളെ കുറിച്ചും ഒക്കെ നമുക്കറിയാം.
എന്നാൽ, ഇതിൽ നിന്നെല്ലാം ഒരു പടി കൂടി കടന്ന് മനുഷ്യനെ കൊല്ലാനുള്ള അനുവാദം കൂടി റോബോട്ടുകൾക്ക് നൽകാൻ ഒരുങ്ങുകയാണ്. സാൻ ഫ്രാൻസിസ്കോ പൊലീസ് ആണ് ഇത്തരത്തിൽ റോബോട്ടുകൾക്ക് കുറ്റവാളികളെ കൊല്ലാനുള്ള അനുവാദം നൽകുന്ന നിർണായക തീരുമാനം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.
അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യങ്ങളിൽ കൊല്ലാനുള്ള അനുവാദം റോബോട്ടുകൾക്ക് നൽകാനാണ് സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെൻറ് ഉദ്ദേശിക്കുന്നത്. കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലിൽ പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ റോബോട്ടുകളെയും സേനയുടെ ഭാഗമാക്കുന്നത്. ഈ പ്രത്യേക അധികാരം കൂടി റോബോട്ടുകൾക്ക് നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി നവംബർ 29 -ന് ഒരു സൂക്ഷ്മ പരിശോധനയും വോട്ടിങ്ങും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് നിലവിൽ സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെൻറിൽ ഇതിനകം 17 റോബോട്ടുകൾ ഉണ്ട്. അതിൽ ഒരു ഡസൻ ഇപ്പോൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ട്. ബോംബ് ഭീഷണി നേരിടുന്നതിനോ പൊലീസിന് കഴിയാത്ത സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനോ ഈ യന്ത്രങ്ങൾ ഇതുവരെ ഉപയോഗിച്ചിരുന്നു. ഈ റോബോട്ടുകൾ മാരകമായ ശക്തി പ്രയോഗിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേക പദ്ധതിയൊന്നുമില്ലെന്ന് പൊലീസ് വക്താവ് റോബർട്ട് റുയേകയെ ഉദ്ധരിച്ച് മിഷൻ ഡിസ്ട്രിക്റ്റ് ആസ്ഥാനമായുള്ള മീഡിയ ഔട്ട്‌ലെറ്റ് മിഷൻ ലോക്കൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആവശ്യമായ സാഹചര്യങ്ങൾ വന്നാൽ അത്തരത്തിലും ഇവയെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.