Home Featured ബെംഗളൂരു: 6 നിയമസഭ മണ്ഡലങ്ങളിലെ മുഴുവൻ കുഴികളും അടച്ചതായി ബിബിഎംപി.

ബെംഗളൂരു: 6 നിയമസഭ മണ്ഡലങ്ങളിലെ മുഴുവൻ കുഴികളും അടച്ചതായി ബിബിഎംപി.

ബെംഗളൂരു: നഗരപരിധിയിലുള്ള 6 നിയമസഭ മണ്ഡലങ്ങളിലെ നിരത്തുകളിലെ മുഴുവൻ കുഴികളും അടച്ചതായി ബിബിഎംപി. ജയനഗർ, ബിടിഎം ലേഔട്ട്, പത്മനാഭനഗർ, ബസവനഗുഡി, വിജയനഗര, ചിക്ക് പേട്ട് മണ്ഡലങ്ങളിലെ റോഡുകളിലെ കുഴികൾ നികത്തിയതായി ബിബിഎംപി സോണൽ കമ്മിഷണർ ജയറാം പറഞ്ഞു.പ്രധാന നിരത്തുകളും സർവീസ് റോഡുകളും അടക്കം മുഴുവൻ കുഴികളും അടച്ചതായി അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും റോഡിൽ കുഴി ശ്രദ്ധയിൽ പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ബിബിഎംപി അറിയിച്ചു. നഗര നിരത്തുകളിലെ മുഴുവൻ കുഴികളും അടയ്ക്കാൻ ബിബിഎംപി പലതവണ സമയപരിധി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പാലിക്കാനായിട്ടില്ല.

നിരക്ക് വര്‍ധനവിനൊരുങ്ങി ഈ ടെലികോം കമ്ബനികള്‍, മൊബൈല്‍ പ്ളാനുകള്‍ക്ക് ഇനിയും വില വര്‍ധനവുണ്ടാകും

ഇന്ത്യയിലെ ടെലികോം കമ്ബനികള്‍ ഉടനെ തന്നെ നിരക്ക് വര്‍ധന നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ആദ്യ പടിയെന്നോണം പ്രമുഖ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍ കഴിഞ്ഞ ദിവസം ഒഡീഷ, ഹരിയാന എന്നീ സര്‍ക്കിളുകളില്‍ നിരക്ക് വര്‍ധന നടപ്പിലാക്കിയിരുന്നു.ഇതേ നടപടി തന്നെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും എയര്‍ടെല്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം.

കൂടാതെ എയര്‍ടെലിന്റെ ചുവട് പിടിച്ച്‌ മറ്റ് ടെലികോം കമ്ബനികളും സമാനമായി മൊബൈല്‍ പ്ളാനുകളുടെ വിലവര്‍ധന നടപ്പിലാക്കാനാണ് സാദ്ധ്യത.താരതമ്യേനേ കുറഞ്ഞ നിരക്കില്‍ പ്ളാനുകള്‍ ഉപയോക്തക്കള്‍ക്കായി നല്‍കി വരുന്ന ജിയോയും നിരക്ക് വര്‍ധന നടപ്പിലാക്കിയേക്കാം. അങ്ങനെയാണെങ്കില്‍ പോലും മറ്റ് സേവനദാതക്കളെക്കാള്‍ കുറഞ്ഞ നിരക്ക് തന്നെയായിരിക്കും അപ്പോഴും ജിയോയ്ക്കുള്ളത്.

താരിഫ് വര്‍ധനവ് ഓരോ ഉപയോക്താക്കളില്‍ നിന്നുള്ള വരുമാന വര്‍ധനവാണ് ടെലികോം കമ്ബനികള്‍ ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ താരിഫ് വര്‍ധന രാജ്യമൊട്ടാകെ നടപ്പിലാക്കിയാല്‍ ആ അവസരം വിനിയോഗിച്ച്‌മറ്റ് കമ്ബനികളും വില വര്‍ധിപ്പിക്കും. നിലവിലെ 99 രൂപയുടെ പ്ളാന്‍ എയര്‍ടെല്‍ പിന്‍വലിക്കുകയും ഏറ്റവും കുറഞ്ഞ പ്ളാന്‍ 150 രൂപയിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് വോഡഫോണ്‍ ഐഡിയ പോലുള്ള കമ്ബനികളെ നിരക്ക് വര്‍ധനയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ 5ജി സേവനങ്ങള്‍ നല്‍കി തുടങ്ങിയതോടെ ആ വകയിലും എയര്‍ടെലിനും ജിയോയ്ക്കും അധികമായി ചിലവ് നേരിടുന്നുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ പ്ളാനുകള്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിരക്ക് കുറച്ച്‌ കമ്ബനികള്‍ പരസ്പരം മത്സരിച്ചത് വഴിയും ടെലികോം കമ്ബനികള്‍ ഭീമമായ നഷ്ടം നേരിടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group