Home Featured കര്‍ണാടകയില്‍ മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേർന്നു

കര്‍ണാടകയില്‍ മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേർന്നു

ബംഗളൂരു: കര്‍ണാടകയിലെ മുന്‍ ബിജെപി എംഎല്‍എ യു.ബി. ബനാകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ സ്പീക്കര്‍ ബി.ജി.ബനാകറിന്‍റെ മകനാണ് ഇദ്ദേഹം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ജില്ലയായ ഹവേരിയാണ് യു.ബി. ബനാകറിന്‍റെ സ്വദേശം.കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്പ് കര്‍ണാടക വെയര്‍ഹൗസ് കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനവും വീരശൈവ ലിംഗായത്ത് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ഡയറക്ടര്‍സ്ഥാനവും ബനാകര്‍ രാജിവച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഉറ്റ അനുയായി ആയിരുന്നു ബനാകര്‍. 1994ലാണ് ആദ്യമായി എംഎല്‍എയായത്. 2013ല്‍ യെദിയൂരപ്പ ബിജെപി വിട്ട് കര്‍ണാടക ജനതാ പക്ഷ രൂപവത്കരിച്ചപ്പോള്‍ ബനാകറും ഒപ്പമുണ്ടായിരുന്നു. പിന്നീട് ബിജെപിയില്‍ തിരിച്ചെത്തി.

കാര്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം! അയല്‍ സംസ്ഥാനത്തുണ്ട് തക് തക് തട്ടിപ്പുസംഘം, ഇവരുടെ ഓപ്പറേഷന്‍ വീഡിയോ പുറത്ത് വിട്ട് ബംഗളുരു പൊലീസ്

നമ്മുടെ നാട്ടിലെ റോഡില്‍ ആവോളം കുഴിയുണ്ടെങ്കിലും, യാത്രക്കാരെ കബളിപ്പിച്ച്‌ പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങള്‍ ഇല്ല.എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. റണ്‍വേയെ തോല്‍പ്പിക്കുന്ന റോഡുണ്ടെങ്കിലും രാത്രിയില്‍ വാഹനമോടിച്ച്‌ പോകാന്‍ ഭയപ്പെടുന്ന സ്ഥലങ്ങള്‍ പോലും ഉണ്ട്. ഇത്തരത്തില്‍ യാത്രക്കാരെ തട്ടിച്ച്‌ പണം അടിച്ചുമാറ്റുന്ന സംഘമാണ് കര്‍ണാടകയിലെ തക് തക് തട്ടിപ്പുസംഘം. കര്‍ണാടകയില്‍ പ്രത്യേകിച്ച്‌ ബംഗളൂരുവിലാണ് ഇവര്‍ താവളമാക്കിയിട്ടുള്ളത്. കര്‍ണാടകയുടെ പുറത്ത് നിന്നും വരുന്ന വാഹനങ്ങളിലാണ് ഇവര്‍ മിക്കപ്പോഴും വേലത്തരം ഇറക്കുന്നത്.

അടുത്തിടെ ഒരു കിയ കാര്‍ ഡ്രൈവറെ കബളിപ്പിച്ച്‌ 15,000 രൂപ കൊള്ളയടിക്കാന്‍ ഈ തട്ടിപ്പ് സംഘം ശ്രമിച്ചത് എങ്ങനെയെന്ന് വീഡിയോ സഹിതം ബംഗളൂരു പൊലീസ് പുറത്ത് വിട്ടിരുന്നു.ഒക്ടോബറില്‍ ബംഗളൂരുവിലെ സിദ്ധപുരയിലാണ് വീഡിയോയിലെ സംഭവം നടന്നത്. തിരക്കേറിയ റോഡില്‍ കാറിന് സമീപത്ത് കൂടി ബൈക്ക് ഓടിച്ച്‌ എത്തിയ ശേഷം കാറുമായി ഇടിച്ച്‌ റോഡില്‍ വീഴുന്നതായിട്ടാണ് ഇവര്‍ അഭിനയിക്കുക.

തുടര്‍ന്ന് കാര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പറഞ്ഞ് കാര്‍ ഡ്രൈവറില്‍ നിന്നും പണം വാങ്ങുകയും ചെയ്യും. വീഡിയോയില്‍ ഉള്ള അപകടത്തില്‍ സംഘം കിയ കാരന്‍സില്‍ വന്ന ഡ്രൈവറില്‍ നിന്നും 15,000 രൂപയാണ് ആവശ്യപ്പെടുന്നത്. ഡിസിപി സൗത്ത് പി കൃഷ്ണകാന്ത് ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയില്‍ ബൈക്ക് മനപൂര്‍വ്വം ഇടിച്ച്‌ കയറ്റിയാതാണെന്ന് കാണാനാവും.

You may also like

error: Content is protected !!
Join Our WhatsApp Group