Home Featured നവംബര്‍ 19 ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

നവംബര്‍ 19 ന് നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

by കൊസ്‌തേപ്പ്

നവംബര്‍ 19 ന് ആഹ്വാനം ചെയ്തിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. എല്ലാ വിഷയങ്ങളിലും ധാരണയിലെത്തിയതായി എഐബിഇഎ അറിയിച്ചു.ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ബാങ്ക് മാനേജ്‌മെന്‍റുകളും തമ്മില്‍ ധാരണയിലെത്തിയതിന്‍റെ വെളിച്ചത്തിലാണ് നവംബര്‍ 19ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിച്ചതെന്ന് എഐബിഇഎ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബാങ്ക് ബന്ദ് പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.

“ജീവനക്കാര്‍ നേരിടുന്ന എല്ലാ വിഷയങ്ങളിലും ധാരണയിലെത്തിയിട്ടുണ്ട്. പ്രശ്‌നം ഉഭയകക്ഷിപരമായി പരിഹരിക്കാന്‍ ഐബിഎയും ബാങ്കുകളും സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ യൂണിയന്‍ പണിമുടക്ക് പിന്‍വലിച്ചു”, എഐബിഇഎ ജനറല്‍ സെക്രട്ടറി സിഎച്ച്‌ വെങ്കിടാചലം പറഞ്ഞു.

ജീവനക്കാര്‍ നേരിടുന്ന നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ( All India Bank Employees’ Association (AIBEA) ഒരു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. യൂണിയനില്‍ സജീവമായതിന്‍റെ പേരില്‍ ജീവനക്കാരെ ഇരകളാക്കുന്നതായി യൂണിയന്‍ ആരോപിച്ചിരുന്നു.

ഇടപാടുകാര്‍ക്കായി ‘സീക്രട്ട്’ റൂം; ബെംഗളൂരുവില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. ബെംഗളൂരുവിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ട ആറ് പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്.സെക്‌സ് റാക്കന്റെ കയ്യില്‍ അകപ്പെട്ട ഏഴ്‌ സ്‌ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് നവംബര്‍ ഏഴിനാണ് ക്രൈം ബ്രാഞ്ച് ലോഡ്‌ജില്‍ പരിശോധന നടത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് സ്‌ത്രീകളെ ലോഡ്‌ജിലെ ‘സീക്രട്ട്’ മുറികളിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ലോഡ്‌ജിലെ നാലാമത്തെ നിലയിലുള്ള രണ്ട് ചെറിയ മുറികളാണ് സീക്രട്ട് റൂമായി ഉപയോഗിച്ചിരുന്നത്. ഒറ്റനോട്ടത്തില്‍ അടുക്കളയെന്ന് തോന്നിപ്പിക്കുന്ന, ഗ്യാസ്‌ പൈപ്പ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള മുറിയില്‍ പ്രവേശിക്കാനായി ഒരു ചെറിയ വാതിലാണുള്ളത്.

ആദ്യത്തെ സീക്രട്ട് മുറിയിലൂടെയാണ് രണ്ടാമത്തെ മുറിയിലേയ്ക്കുള്ള പ്രവേശനം. ആവശ്യത്തിന് വെളിച്ചമോ വായുസഞ്ചാരമോ ഇല്ലാത്ത ഈ മുറികളിലാണ് സ്‌ത്രീകളെ പാര്‍പ്പിച്ചിരുന്നത്രണ്ട് മുറികളിലായി 10-12 പേരെ താമസിപ്പിക്കാനാകും. എന്നാല്‍ കൂടുതല്‍ നേരം ഈ മുറികളില്‍ ഒരാള്‍ കഴിയുകയാണെങ്കില്‍ ശ്വാസതടസം മൂലം മരണപ്പെടാനും സാധ്യതയുണ്ട്. അറസ്റ്റിലായ സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ടവര്‍ക്കെതിരെ കേസെടുത്തുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group