Home Featured വിവാഹിതയാകുന്നു എന്ന വാര്‍ത്തയ്‌ക്കെതിരെ പരിഹാസവുമായി നടി തമന്ന

വിവാഹിതയാകുന്നു എന്ന വാര്‍ത്തയ്‌ക്കെതിരെ പരിഹാസവുമായി നടി തമന്ന

by കൊസ്‌തേപ്പ്

സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നടിയായി മാറിയ താരമാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടി ഇപ്പോൾ, മലയാളത്തിലും ചുവടുവച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിനങ്ങളായി തമന്ന വിവാഹിതയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഒരു വ്യവസായിയെ ആണ് താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നതെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോഴിതാ ഈ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തമന്ന. 

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തമന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്. ‘ഭർത്താവിനെ’ പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നൽകിയ ഇൻസ്റ്റ സ്റ്റോറിയിൽ തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു. തമന്ന ഭാവിവരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പുകൾക്കുള്ള കുറിക്കു കൊള്ളുന്ന മറുപടിയായിരുന്നു ഈ പോസ്റ്റ്. നേരത്തെ ക്രിക്കറ്റ് താരം വിരാട് കോലിയും തമന്നയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 

2005ൽ ഹിന്ദി ചിത്രമായ ‘ചാന്ദ് സാ റോഷൻ ചേഹര‘യിലൂടെ ആണ് തമന്ന അഭിനയരംഗത്ത് എത്തിയത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് തമന്ന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബാഹുബലി ഉൾപ്പടെയുള്ള ചിത്രങ്ങളിൽ തമന്ന തിളങ്ങി. 

ദിലീപ് നായകനായി എത്തുന്ന ബാന്ദ്ര എന്ന മലയാള ചിത്രത്തിലാണ് തമന്ന നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രാമലീല എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ഉദയകൃഷ്‍ണയാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്ബതികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു:ഏഴ് കോടിയുടെ ഹാഷിഷ് ഓയില്‍ കൈവശം വെച്ചതിന് ഒരിക്കല്‍ പോലീസ് പിടിയിലായ മലയാളി ദമ്ബതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരിക്കേസില്‍ അറസ്റ്റില്‍.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വില്‍പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിക്കപ്പെട്ടത്.കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് (32), ഭാര്യ വിഷ്ണു പ്രിയ (22), ഇവരുടെ സഹായി വിക്രം എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഏഴ് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി ദമ്ബതികള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായത്. ടാറ്റൂ ആര്‍ട്ടിസ്റ്റുകളായിരുന്നു ഇരുവരും 12 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് അന്ന് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. തുടര്‍ന്ന് കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും മയക്കുമരുന്ന് ഇടപാട് നടത്തുകയായിരുന്നു.

ബെംഗളൂരു പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ പിടികൂടിയത്. ദമ്ബതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച്‌ ആവശ്യക്കാര്‍ക്ക് വില്‍ക്കാന്‍ സഹായിച്ചിരുന്ന വിക്രം (23) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണത്ത് നിന്നാണ് ദമ്ബതികള്‍ മയക്കുമരുന്ന് ശേഖരിച്ചിരുന്നത്.

ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ സഹപാഠികളായിരുന്നു ദമ്ബതികളായ സിഗിലും വിഷ്ണുപ്രിയയും. പഠിച്ചിറങ്ങിയതിന് ശേഷം ഇരുവരും ബെംഗളൂരുവില്‍ വീട് വാടകയ്‌ക്ക് എടുത്ത് താമസിച്ച്‌ വരികയായിരുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റുകളാണെന്ന് കാണിച്ച്‌ ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. 2020 മുതല്‍ ഇവര്‍ ലഹരി വില്‍പന നടത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group