Home Featured ബെംഗളൂരു:കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ടോടി എത്തിയത് വിമാനത്താവളത്തില്‍; മോദിയുടെ സുരക്ഷാ വ്യൂഹത്തെ വട്ടംകറക്കി 36കാരന്‍

ബെംഗളൂരു:കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപ്പെട്ടോടി എത്തിയത് വിമാനത്താവളത്തില്‍; മോദിയുടെ സുരക്ഷാ വ്യൂഹത്തെ വട്ടംകറക്കി 36കാരന്‍

by കൊസ്‌തേപ്പ്

ബെംഗളൂരു: ഭാര്യയെ ഒഴിവാക്കി മുന്‍ കാമുകിക്കൊപ്പം ജീവിക്കാനുള്ള 36കാരന്റെ സാഹസികത അവസാനിച്ചത് വിമാനത്താവളത്തില്‍ അതിക്രമിച്ച്‌ കയറിയതടക്കമുള്ള പൊലീസ് കേസില്‍. ബെംഗളൂരുവിലെ എച്‌എഎല്‍ വിമാനത്താവളത്തിലാണ് സംഭവം.

ഈ മാസം ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അതിന് രണ്ട് ദിവസം മുന്‍പ് വിമാനത്താവളത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് അറിയാതെ എത്തിയ 36കാരനാണ് കേന്ദ്ര സുരക്ഷാ ഏജന്‍സികളേയും പൊലീസിനേയും വട്ടംകറക്കിയത്.

അസമിലെ സോനിത്പൂര്‍ ജില്ലയില്‍ നിന്നുള്ള മേസണ്‍ മുകുന്ദ് ഖൗണ്ടാണ് അതീവ സുരക്ഷാ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇയാള്‍ ആദ്യമായാണ് ബെംഗളൂരുവില്‍ എത്തുന്നത്.

ഖൗണ്ടും കാമുകിയായ പൂര്‍വിയും വിവാഹത്തിന് മുന്‍പേ പ്രണയത്തിലായിരുന്നു. പൂര്‍വിയുടെ ഭര്‍ത്താവ് എച്‌എഎല്‍ മേഖലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യയെ ഒഴിവാക്കി മുന്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ടായിരുന്നു ഇയാളുടെ വരവ്. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കിയ പൂര്‍വിയുടെ ഭര്‍ത്താവ് ഇരുവരേയും കൈയോടെ പിടികൂടി. യുവാവും ഭര്‍ത്താവും തമ്മിലും ഇതിനെച്ചൊല്ലി അടിയുമായി. ഇതിന് പിന്നാലെയാണ് ഇയാള്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.

ഈ ഓട്ടമാണ് വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടക്കുന്നതില്‍ അവസാനിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശം പ്രമാണിച്ച്‌ അതീവ സുരക്ഷാ മേഖലയായി മാറ്റിയ സ്ഥലത്താണ് ഇയാള്‍ അതിക്രമിച്ച്‌ കയറിയത്. എന്നാല്‍ ഇക്കാര്യം യുവാവിന് അറിയില്ലായിരുന്നു.

ഗേറ്റ് നമ്ബര്‍ മൂന്നിന് സമീപം രണ്ട് തവണ എയര്‍പോര്‍ട്ട് കോമ്ബൗണ്ടില്‍ കയറാന്‍ ശ്രമിക്കുന്ന ആളിന്റെ ദൃശ്യങ്ങള്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ സിസിടിവിയില്‍ കാണുകയും ഉടന്‍ തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട് ചോദ്യം ചെയ്യുന്നതിനായി എച്ച്‌എഎല്‍ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിലാണ് ഇയാള്‍ സത്യാവസ്ഥ പുറത്തു വന്നത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

7 കോടിയുടെ ഹാഷിഷുമായി അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം; മലയാളി ദമ്പതികള്‍ വീണ്ടും അറസ്റ്റില്‍

ബെം​ഗളൂരു; കഴിഞ്ഞ മാർച്ചില്‍ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ മയക്കുമരുന്നു കച്ചവടം നടത്തിയതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയതത്. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷവും ഇവര്‍ വീണ്ടും മയക്ക് മരുന്ന കച്ചവടം നടത്തിയെന്ന് പൊലീസ് പറയുന്നു. ഇവരോടൊപ്പം അറസ്റ്റിലായ ബംഗളൂരു മഡിവാള സ്വദേശി വിക്രം എന്ന വിക്കി (23) യാണ് ദമ്പതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച് സംസ്ഥാനത്തുട നീളമുള്ള ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന് പൊലീസ് പറയുന്നു. 

നോർത്ത് ബെംഗളൂരുവിലെ കോതനൂരിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരുകയായിരുന്നു ഈ ദമ്പതികള്‍. പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് ഇരുവരെയും കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പ്രദേശത്തെ കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് സിഗിൽ വർഗീസും വിഷ്ണു പ്രിയയും ഇവരുടെ സഹായിയുമായ വിക്രവും പൊലീസ് പിടിയിലാകുന്നത്. 
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ബിടിഎം ലേഔട്ടില്‍ നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്‍റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് വിവരം ലഭിച്ചത്. 

ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്‍റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി 7.76 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിൽ അടുത്തിടെയാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് ഇരുവരും വാടക വീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ടാറ്റൂയിങ്ങിന്‍റെ മറവിലാണ് ഇരുവരും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.  2020 മുതലാണ് ഇവര്‍ മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. ആഡംബര ജീവിതം നയിക്കാനാണ് ദമ്പതികള്‍ ലഹരി ഇടപാട് തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group