Home Featured മതം മാറ്റാന്‍ ശ്രമിച്ച 15 പേര്‍ക്കെതിരെ കേസ്

മതം മാറ്റാന്‍ ശ്രമിച്ച 15 പേര്‍ക്കെതിരെ കേസ്

by കൊസ്‌തേപ്പ്

ബംഗളൂരു: ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ കേസെടുത്തു. ധാര്‍വാഡ് ജില്ലയിലെ ഹുബ്ബള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം.

പ്രദേശത്തെ ദമ്ബതികള്‍ തമ്മിലുള്ള കലഹത്തില്‍ നിന്നാണ് മതംമാറ്റം സംബന്ധിച്ച വിവരം പുറത്തുവന്നത്. ഭാര്യ തന്നെ ക്രിസ്ത്യാനിയാകാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇല്ലെങ്കില്‍ ഒപ്പം താമസിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഭര്‍ത്താവിന്‍റെ പരാതി. ഹിന്ദു ശിക്കലിഗാര സമുദായത്തില്‍ പെട്ട ഇയാള്‍ ഭാര്യയുടെ നിര്‍ബന്ധം തുടര്‍ന്നപ്പോള്‍ സമുദായ നേതാക്കളോട് പരാതി പറഞ്ഞു.

മതംമാറ്റനീക്കം തടയണമെന്നാവശ്യപ്പെട്ട് സമുദായാംഗങ്ങള്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ സമരം നടത്തി. സമുദായത്തെ കൂട്ടമായി മതപരിവര്‍ത്തനം നടത്താന്‍ മിഷനറിമാര്‍ ശ്രമിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രദേശവാസിയായ മദന്‍ ബുഗുഡിയുടെ സഹായം മിഷനറിമാര്‍ക്ക് ലഭിക്കുന്നുണ്ട്. പൊലീസ് ഇയാള്‍ക്കെതിരെയും മറ്റ് 14 പേര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം തുടങ്ങി.

കര്‍ണാടകയില്‍ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. നിയമം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് നേരെ പൊലീസ് പ്രയോഗിക്കുകയാണെന്ന് ആരോപണമുണ്ട് . അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളില്‍പോലും നിയമത്തിലെ കടുത്ത വകുപ്പുകള്‍ ചുമത്തി.

മാണ്ഡ്യ താലൂക്കിലെ കെ.എം. ദൊഡ്ഡിയിലെ ക്രിസ്ത്യന്‍പള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തെന്നാരോപിച്ച്‌ ഇവരെ ഒരു സംഘം തടഞ്ഞുവെക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഈ നിയമപ്രകാരം കേസെടുത്തു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നിയമം ക്രിസ്ത്യാനികള്‍ക്ക് നേരെയാണ് പ്രയോഗിക്കുകയെന്നും മതസൗഹാര്‍ദത്തിന് ഭീഷണിയാകുമെന്നും ബംഗളൂരു ആര്‍ച്ച്‌ ബിഷപ് പീറ്റര്‍ മച്ചാഡോ നേരത്തേ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സംഘടനകളും കോണ്‍ഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് പടരുന്ന മതപരമായ അസഹിഷ്ണുതക്കും വിവേചനത്തിനും വളം വെക്കുന്നതാണ് നിയമമെന്നാണ് വ്യാപക ആരോപണം.

സ്കൂളില്‍ മതപ്രാര്‍ഥന; അതിലും വിവേചനം

ബംഗളൂരു: സ്കൂളില്‍ കായികദിന പരിപാടിയില്‍ മൂന്ന് മതങ്ങളില്‍ നിന്നുമുള്ള പ്രാര്‍ഥന വിദ്യാര്‍ഥികള്‍ ചൊല്ലി. എന്നാല്‍, ഇസ്ലാമിന്‍റേത് പറ്റില്ലെന്ന് ആരോപിച്ച്‌ ഹിന്ദുത്വവാദികള്‍ രംഗത്തെത്തി. കര്‍ണാടകയിലെ ഉഡുപ്പിയിലെ മദര്‍ തെരേസ മെമ്മോറിയല്‍ സ്കൂളിലാണ് സംഭവം.

വാര്‍ഷിക കായികദിന ആഘോഷചടങ്ങില്‍ സ്വാഗതച്ചടങ്ങില്‍ കുട്ടികള്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ പ്രാര്‍ഥനകള്‍ ചൊല്ലിയിരുന്നു. എന്നാല്‍ പള്ളിയിലെ ബാങ്കുവിളിച്ചെന്ന് ആരോപിച്ച്‌ തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ സ്കൂളില്‍ എത്തി പ്രതിഷേധിച്ചു. വിവാദം വേണ്ടെന്ന് കരുതി സ്കൂള്‍ അധികൃതര്‍ ക്ഷമ പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.

‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്

വിജയ് ആരാധകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ‘ദളപതി 67’.  മല്‍ഹാസൻ നായകനായ ചിത്രം ‘വിക്രം’ തീര്‍ത്ത ആവേശത്തിനു ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനം എന്നതില്‍ വലിയ പ്രതീക്ഷയിലാണ ആരാധകര്‍. ചത്രത്തിന്റെ ഓരോ അപ്‍ഡേറ്റും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്.  ഇപ്പോഴിതാ വിജയ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിനെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കി. റെക്കോര്‍ഡ് തുകയായ 160 കോടി രൂപയ്‍ക്കാണ് ഒടിടി സ്‍ട്രീമിംഗ് റൈറ്റ്‍സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോളിവുഡ് താരം സഞ്‍ജയ് ദത്ത് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ആക്ഷൻ കിംഗ് അര്‍ജുനും ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ദളപതി 67’ല്‍ എന്തായാലും വൻ താരനിര തന്നെ അണിനിരക്കുമെന്ന് തീര്‍ച്ച.

ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക.ഡിസംബറില്‍ ‘ദളപതി 67’ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.’

കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹണം നിര്‍വഹിച്ച ‘വിക്രം’. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group