ന്യൂഡൽഹി : വിമാനത്താവളത്തിൽ കർണാടക സ്വദേശിനി ആൺകുഞ്ഞിനെ പ്രസവിച്ചു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനു സ്വാഗതം പറഞ്ഞ അധികൃതർ ഒരു സ്പെഷൽ സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു വിമാനത്താവളത്തിന്റെ ടെർമിനൽ മുന്നിലെ മെഡിക്കൽ കേന്ദ്രത്തിൽ യുവതിയുടെ സുഖം പ്രസവം.
ഭർത്താവിനൊപ്പം കർണാടകയിലെ ഹുബ്ബള്ളിയിൽ പോകാനാണു യുവതിയെത്തിയത്. ശുചിമുറിയിലേക്കു പോയ യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ടെർമിനലിലെ മെഡിക്കൽ സെന്ററിലേക്കു മാറ്റി. മെദാന്തയുടെ മെഡിക്കൽ കേന്ദ്രത്തിൽ രാവിലെ 9.20നു ഡോ.പ്രവീൺ സിങ്ങിന്റെ മേൽനോട്ടത്തിൽ സുഖപ്രസവം. ആദ്യമായാണു ടെർമിനലിലെ വൈദ്യകേന്ദ്രത്തിൽ പ്രസവം നടക്കുന്നത്. കുട്ടിക്കു സ്വാഗതം പറഞ്ഞതു ഡയൽ അധികൃതർ ട്വീറ്റും ചെയ്തു.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കിയില്ല; ഫുഡ് ഡെലിവറി ആപ്പിന് പിഴയിട്ട് ഉപഭോക്തൃ കോടതി
കൊല്ലം: ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് അത് നല്‍കാത്തതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി ആപ്പിനും റസ്റ്റോറന്റിനും പിഴയിട്ട് ഉപഭോക്തൃ കോടതി.362 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത നിയമ വിദ്യാര്‍ഥിക്ക് അത് ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്കും റെസ്റ്റോറന്റ് ഉടമയ്ക്കും ചേര്‍ത്ത് 8362 രൂപ പിഴ ഈടാക്കി. കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്.ഭക്ഷണം ഡെലിവറി ചെയ്യാതിരിക്കുകയും പണം തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥിയായ അരുണ്‍.ജി.കൃഷ്ണന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
ഉപഭോക്താവിന്റെ മാനസിക സംഘര്‍ഷത്തിന് നഷ്ടപരിഹാരമായി 5000 രൂപയും നടപടിച്ചെലവായി 3000 രൂപയും കമ്മീഷന്‍ വിധിച്ചു. ഉത്തരവിന്റെ തീയതി മുതല്‍ 45 ദിവസത്തിനകം സൊമാറ്റോയും റസ്റ്റോറന്റ് ഉടമയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇല്ലെങ്കില്‍ പരാതിക്കാരന് 12% പലിശ നിരക്കില്‍ തുക ഈടാക്കാന്‍ അര്‍ഹതയുണ്ടാകുമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 12 പ്രകാരമാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി ഓഫ് ലോ ഫാക്കല്‍റ്റിയിലെ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ അരുണ്‍.ജി.കൃഷ്ണന്‍ കേസ് ഫയല്‍ ചെയ്തത്.
2019-ല്‍, വിദ്യാര്‍ഥി ഒരു റെസ്റ്റോറന്റില്‍ നിന്ന് സൊമാറ്റോ വഴി രണ്ട് ഓര്‍ഡറുകള്‍ നല്‍കി. എന്നാല്‍ അതേ ദിവസവും പിന്നീടും സൊമാറ്റോയുടെ പ്രതിനിധിയോടും റെസ്റ്റോറന്‍റ് അധികൃതരോടും ഒന്നിലധികം തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുകയോ ഓര്‍ഡറിനുവേണ്ടി അടച്ച തുക തിരികെ നല്‍കുകയോ ചെയ്തില്ല.താന്‍ ഡല്‍ഹിയില്‍ താമസിച്ചപ്പോഴും കമ്ബനിയില്‍ നിന്ന് സമാനമായ സംഭവങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥി കമ്മീഷന് മുമ്ബില്‍ പറഞ്ഞു. നോട്ടീസ് നല്‍കിയെങ്കിലും എതിര്‍കക്ഷികള്‍ കമ്മീഷനുമുന്നില്‍ ഹാജരായില്ല.
അവരുടെ അസാന്നിധ്യത്തിലാണ് പിഴ ശിക്ഷ വിധിച്ചത്.പ്രസിഡന്‍റ് ഇ.എം. മുഹമ്മദ് ഇബ്രാഹിം, അംഗങ്ങളായ എസ്.സന്ധ്യ റാണി, സ്റ്റാന്‍ലി ഹാരോള്‍ഡ് എന്നിവരുള്‍പ്പെട്ട കമ്മീഷനാണ് പലിശയും മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരവും കൂടാതെ 362 രൂപ റീഫണ്ട് ചെയ്യാന്‍ ഉപഭോക്താവിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയത്.