ബെംഗളൂരു: വെബ്സൈറ്റ് തകരാർ പരിഹരിച്ചതോടെ വൈദ്യുതി ബിൽ ഓൺലൈനിൽ അടയ്ക്കുന്നത് പുനരാരംഭിച്ചതായി ബെസ്കോം.ബിൽ അടയ്ക്കുമ്പോൾ കൂടുതൽ തുക ഈടാക്കുന്നതായുള്ള പരാതിയെ തുടർന്നാണ് ഓൺലൈൻ സേവനം താൽക്കാലികമായി നിർത്തിയത്.ഒരു ബില്ലടയ്ക്കുമ്പോൾ 2 ബില്ലിന്റെ തുക ഈടാക്കുന്നത് ഉൾപ്പെടെയുള്ള പരാതികളാണ് കൂടുതലും ലഭിച്ചത്.
വിവാഹമോചന ശേഷം വീണ്ടും പരസ്പരം പ്രണയത്തിലായി; ഒടുവില്‍ ദമ്ബതികള്‍ക്ക് പുനര്‍വിവാഹം
വിവാഹബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ദമ്ബതികള്‍ വീണ്ടും വിവാഹിതരായി .ഒരു ഇമെയില്‍ ആണ് ഇരുവരെയും വീണ്ടും ഒന്നിപ്പിച്ചത്. ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയയുടെ റിപ്പോര്‍ട്ട് പ്രകാരം 2022 ജനുവരിയില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ഡാനിലി കര്‍ട്ടിസും ടിം കര്‍ട്ടിസും പരസ്പരം കണ്ടുമുട്ടുന്നത്. നിരവധി ഡിന്നര്‍ ഡേറ്റുകള്‍ അവര്‍ നടത്തിയിരുന്നു. ആദ്യ ഡിന്നര്‍ ഡേറ്റിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
അവരുടെ വിവാഹ സമയത്ത്, ഡാനിലി രണ്ട് കുട്ടികളുടെ അമ്മയായിരുന്നു. വിവാഹം കഴിഞ്ഞ് 18 മാസങ്ങള്‍ക്ക് ശേഷം ടിം ഡാനിലിയുടെ കുട്ടികളെ ഔദ്യോഗികമായി ദത്തെടുത്തു. വിവാഹത്തിന് ശേഷം അവര്‍ക്ക് മൂന്ന് കുട്ടികള്‍ കൂടി ജനിച്ചു. വളരെയധികം സന്തോഷത്തോടെയായിരുന്നു പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതം. അവരുടെ ബിസിനസ്സും വിജയകരമായിരുന്നു. എന്നാല്‍ 2012ലെ ആഗോള സാമ്ബത്തിക പ്രതിസന്ധി അവരെയും വല്ലാതെ ബാധിച്ചു. അങ്ങനെയിരിക്കെ ടിമ്മിന് നേവല്‍ ആര്‍ക്കിടെക്റ്റായി പുതിയ ജോലി ലഭിച്ചു. ഇതോടെ അദ്ദേഹത്തിന് കുടുംബത്തില്‍ നിന്ന് താമസം മാറേണ്ടി വന്നു.
പുതിയ സ്ഥലത്ത് ടിമ്മിന് ഒരുപാട് നേരം ജോലി ചെയ്യേണ്ടി വന്നിരുന്നു. ഇത് ദമ്ബതികള്‍ തമ്മിലുള്ള ആശയവിനിമയം കുറച്ചു. പതിയെ പതിയെ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു തുടങ്ങി. 2015ല്‍ ടിം ഡാനിലിയ്ക്ക് ഔദ്യോഗികമായി വിവാഹമോചന നോട്ടീസ് അയച്ചു.എന്നാല്‍ അവര്‍ക്കിടയില്‍ എപ്പോഴും പ്രണയം ഉണ്ടായിരുന്നുവെന്ന്, ഡാനിലി പറയുന്നു. എന്നാല്‍ കുറ്റപ്പെടുത്തലുകളും അഭിപ്രായ വ്യത്യാസങ്ങളും വന്നതോടെ ആ ബന്ധത്തിന് മങ്ങലേറ്റു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, അവര്‍ പരസ്പരം സംസാരിക്കാതായി. മാത്രമല്ല, അവര്‍ പുതിയ ആളുകളുമായി ഡേറ്റിംഗ് നടത്താനും ശ്രമിച്ചു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല.
2017ല്‍ ഡാനിലിയുടെ കൗണ്‍സിലര്‍ ടിമ്മിനോട് ക്ഷമിക്കണമെന്ന് അവരെ ഉപദേശിച്ചു. ജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ അത് കൂടിയേ തീരൂ എന്ന് ഡാനിലിയും മനസ്സിലാക്കി. അങ്ങനെ, ഡാനിലി ടിമ്മിന് ഒരു ഇമെയില്‍ അയച്ചു. ഏതാണ്ട് ആറ് മാസത്തിനു ശേഷം അവള്‍ക്ക് ടിമ്മിന്റെ മറുപടി ലഭിച്ചു. നമുക്ക് നേരിട്ട് കണ്ട് കാര്യങ്ങള്‍ സംസാരിക്കാം എന്നായിരുന്നു ടിമ്മിന്റെ പ്രതികരണം. തുടക്കത്തില്‍ അവരുടെ കൂടിക്കാഴ്ചകളെല്ലാം രഹസ്യമായിരുന്നു. കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കാതിരിക്കാനാണ് അവര്‍ അങ്ങനെ ചെയ്തത്. അങ്ങനെ അവര്‍ വീണ്ടും പ്രണയിക്കാന്‍ തുടങ്ങുകയും പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിക്കുകയും വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ലെന്നാണ് തങ്ങള്‍ മക്കളെ പഠിപ്പിക്കുന്നതെന്നും ഡാനിലി പറയുന്നു. ഗവിന്‍, ഷൗഡായ്, ജരന്‍, ബ്രിന്‍ലീ, കെയ്‌റന്‍ എന്നിങ്ങനെ അഞ്ച് മക്കളാണ് ദമ്ബതികള്‍ക്കുള്ളത്. ശരിയായ ബന്ധങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അത് നിലനിര്‍ത്തി കൊണ്ടു പോകുന്നതിലുമാണ് കാര്യമെന്നും ഡാനിലി പറയുന്നു