Home Featured പിരിയാമെന്നത് ഞങ്ങള്‍ ഒരുമിച്ച്‌ എടുത്ത തീരുമാനം;തുറന്നു പറഞ്ഞു നടി അനുഷ്ക ഷെട്ടി

പിരിയാമെന്നത് ഞങ്ങള്‍ ഒരുമിച്ച്‌ എടുത്ത തീരുമാനം;തുറന്നു പറഞ്ഞു നടി അനുഷ്ക ഷെട്ടി

by കൊസ്‌തേപ്പ്

തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടിയും നടന്‍ പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍, തന്‍റെ ജീവിതത്തില്‍ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂവെന്ന് അനുഷ്ക ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

‘എനിക്ക് മുമ്ബ് ഏറ്റവും മനോഹരമായ ബന്ധം ഉണ്ടായിരുന്നു. 2008-ലൊക്കെയായിരുന്നു ആ പ്രണയം. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല. കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്.ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അവന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തുമായിരുന്നു. പിരിയാമെന്നത് ഞങ്ങള്‍ ഒരുമിച്ച്‌ എടുത്ത തീരുമാനമായിരുന്നു.

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് തുറന്ന് പറയും’ – അനുഷ്ക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണീ കാര്യം.

ബാഹുബലി അടക്കമുള്ള ബ്രഹ്‌മാണ്ഡ സിനിമകളിലും നായികയായിട്ടുള്ള താരം തമിഴ് തെലുങ്ക് മേഘലയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും ഒപ്പം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ നടി കൂടിയായ അനുഅനുഷ്‌ക ഷെട്ടി ഇപ്പോഴാ 41ാം വയസ്സിൽ എത്തിനിൽക്കുകയാണ്.വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ പേരും അടയാളപ്പെടുത്തിയ അനുഷ്‌കയുടെ സ്വകാര്യ ജീവിത വിശേഷം അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും അതീവ താൽപര്യമാണ്. പ്രായം 41 ആയെങ്കിലും താരം ഇതുവരെയും നടി വിവാഹിത ആയിട്ടില്ല.

അതിനാൽ തന്നെ പലപ്പോഴും അനുഷ്‌കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരുകളും ചേർത്ത് ഗോസിപ്പുകൾ വരാറുണ്ട്. ഏറ്റവും കൂടുതൽ തവണ അനുഷ്‌കയുടെ പേരിനൊപ്പം വാർത്തകളിൽ നിറഞ്ഞിട്ടുള്ളത് തെലുങ്ക് സൂപ്പർതാരം പ്രഭാസിന്റെ പേരാണ്. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നു വരെ വാർത്തകൾ വന്നിരുന്നു.

എന്നാൽ അതെല്ലാം വെറും ഗോസിപ്പുകൾ മാത്രമായിരുന്നു എന്നാണ് നടി പറയുന്നത്. തന്റെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയം മാത്രമെ സംഭവിച്ചിട്ടുള്ളൂ എന്നാണ് അനുഷ്‌ക മുമ്പ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നത്. മുമ്പ് എനിക്ക് ഏറ്റവും മനോഹരമായ ബന്ധം ഉണ്ടായിരുന്നു.

2008 ൽ ഒക്കെയായിരുന്നു ആ പ്രണയം, പക്ഷെ ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല, കാരണം അത് വളരെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ആയിരുന്നെങ്കിൽ ഞാൻ അവന്റെ ഐഡന്റിറ്റി വെളിപ്പെടുത്തും ആയിരുന്നു. പിരിയാമെന്നത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു.

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി തുടരുന്നു. എന്നാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം അത് തുറന്ന് പറയും എന്നായിരുന്നു അനുഷ്‌ക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അന്ന് പറഞ്ഞത്.

അതേ സമയം നായകന് അലങ്കാരമായിരിക്കുന്ന നായികയായി തന്നെ ആയിരുന്നു അനുഷ്‌കയും തന്റെ കരിയർ തുടങ്ങിയത്. എന്നാൽ അവിടെ നിന്ന് അനുഷ്‌ക ഷെട്ടി എന്ന നടി നേടിയെടുത്ത താരപദവി അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു. അതേ സമയം അനുഷ്‌കയെ കുറിച്ച് നടി സാമന്ത പറഞ്ഞവാക്കുകൾ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.

തങ്ങളെ പോലുള്ള നടിമാർക്ക് വേണ്ടി ഈ ഇൻഡസ്ട്രിയിൽ ഒരു പാത വെട്ടിയത് അനുഷ്‌കയാണ്. ഒരു സ്ത്രീ കഥാപാത്രത്തിനും സിനിമയെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നും ആ സിനിമയ്ക്കും ബോക്‌സ് ഓഫീസിൽ പണം വാരാൻ സാധിക്കുമെന്നും അവർ തെളിയിച്ചു. അത്തരം സ്‌ക്രിപ്റ്റുകൾ ഉണ്ടാക്കാനും ചെയ്യാനും അത് എല്ലാവർക്കും പ്രചോദനം ആകണം എന്നായിരുന്നു സാമന്ത പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group