ബംഗളൂരു: തീവ്ര വലതുപക്ഷ സംഘങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്റ്റാന്റപ്പ് കൊമേഡിയന്‍ വീര്‍ ദാസിന്റെ പരിപാടി റദ്ദാക്കി.ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതുമാണ് വീര്‍ ദാസിന്റെ പരിപാടികളെന്ന് ആരോപിച്ചാണ് പ്രതിഷേധം. തുടര്‍ന്ന് ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ബംഗളൂരുവിലെ പരിപാടി മാറ്റിവെക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കാമെന്നും ദാസ് അറിയിക്കുകയായിരുന്നു. അസൗകര്യം നേരിട്ടതിന് ദാസ് മാപ്പ് ചോദിക്കുകയും ചെയ്തു.പരിപാടിക്കെതിരെ ഹിന്ദു ജനജാഗൃതി സമിതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
യു.എസില്‍ ‘ടു ഇന്ത്യാസ്’ എന്ന പേരില്‍ വീര്‍ ദാസ് നടത്തിയ പരിപാടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ത്യയില്‍ പകല്‍ സ്ത്രീകളെ ആരാധിക്കുകയും രാത്രികളില്‍ അവരെ ബലാത്സംഗം ചെയ്യുകയുമാണെന്ന രീതിയില്‍ അമേരിക്കയില്‍ നടന്ന പരിപാടിക്കിടെ കടുത്ത മതവിരുദ്ധ പരാമര്‍ശങ്ങളാണ് വീര്‍ ദാസ് നടത്തിയതെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു. അത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയുടെ പരിപാടി തടയണമെന്നാവശ്യപ്പെട്ടാണ് സമിതി പരാതി നല്‍കിയത്.
നിരവധി വിവാദ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ രണ്ട് മുഖങ്ങളാണ് വീര്‍ ദാസ് ദ ടു ഇന്ത്യാസ് മോണോലോഗിലൂടെ അവതരിപ്പിച്ചത്. ഡല്‍ഹി കൂട്ടബലാത്സംഗവും, കര്‍ഷക മാര്‍ച്ചും അതിലെ പ്രതിപാദ്യ വിഷയങ്ങളായിരുന്നു.
ബിരിയാണിയേച്ചൊല്ലി തര്‍ക്കം; തീകൊളുത്തിയ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യ, ഇരുവരും മരിച്ചു
ചെന്നൈ: ബിരിയാണി ഒറ്റയ്ക്ക് കഴിച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.എന്നാല്‍ തീ കൊളുത്തിയ ഭര്‍ത്താവും സംഭവത്തില്‍ മരണപ്പെട്ടു. ചെന്നൈയിലെ അയണാവാരത്താണ് സംഭവം. ശരീരത്തില്‍ ആളിക്കത്തിയ തീയുമായി ഭാര്യ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചതോടെ ഇരുവര്‍ക്കും പോളളലേല്‍ക്കുകയായിരുന്നു.
കരുണാകരന്‍ (74) ഭാര്യ പത്മാവതി (70) എന്നിവരാണ് മരിച്ചത്.കരുണാകരന്‍ ഹോട്ടലില്‍ നിന്നും ബിരിയാണി വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് കഴിച്ചു.തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇത് കണ്ട പത്മാവതി തനിക്ക് ബിരിയാണി നല്‍കാതെ ഒറ്റയ്ക്ക് കഴിച്ചതിന് കരുണാകരനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഇതെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യ പത്മാവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
എന്നാല്‍ പത്മാവതി കരുണാകരനെ തീ ആളിക്കത്തുന്നതിനിടെ കെട്ടിപ്പിടിച്ചു. ഇതോടെ ഇരുവരുടെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോളേക്കും കുരുണാകരന് 50 ശതമാനവും ഭാര്യയ്ക്ക് 65 ശതമാനവും പൊളളലേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് ഇരുവരും മരിച്ചു.സംഭവം ആത്മഹത്യ ആണെന്നാണ് പൊലീസ് അദ്യം കരുതിയത്.
എന്നാല്‍ പത്മാവതിയുടെ മരണ മൊഴിയില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. പതാമാവതിയും കരുണാകരനും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. നാല് മക്കളുണ്ടെങ്കിലും എല്ലാവരും കുടുംബങ്ങളായി വേറെ ആയിരുന്നു താമസം. പ്രായമായ തങ്ങളെ നോക്കാന്‍ മക്കളാരും കൂടെയില്ലെന്ന വിഷമം ഇവര്‍ക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.