ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര് അവസാനമായി അഭിനയിച്ച ‘ഗന്ധദ ഗുഡി’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്.ചിത്രം ഒക്ടോബര്‍ 28-നാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രശംസ നേടി ചിത്രം വിജയം തീര്‍ക്കുമ്ബോള്‍ സിനിമാ പ്രേമികള്‍ക്കും പുനീത് ആരാധകര്‍ക്കും ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യയും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ അശ്വിനി പുനീത് രാജ്കുമാര്.
സിനിമാ ടിക്കറ്റ് നിരക്ക് വന്‍തോതില്‍ കുറച്ചിരിക്കുകയാണ് നിര്‍മ്മാതാവ്. ട്വിറ്ററിലൂടെയാണ് ടിക്കറ്റ് നിരക്ക് കുറച്ച വിവരം അശ്വിനി പുനീത് രാജ്കുമാര് ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ഗന്ധദ ഗുഡി എന്ന സിനിമ 7-11-2022 തിങ്കളാഴ്ച മുതല്‍ 10-11-2022 വ്യാഴാഴ്ച വരെ സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ വെറും 56 രൂപയ്ക്കും മള്‍ട്ടിപ്ലക്സുകളില്‍ 112 രൂപയ്ക്കും പ്രദര്‍ശിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു’ എന്നാണ് ടിറ്ററില്‍ അശ്വിനി കുറിച്ചിരിക്കുന്നത്.
ഹോംബാലെ ഫിലിംസ് അടക്കമുള്ള പ്രധാന നിര്‍മ്മാണ കമ്ബനികള്‍ ഈ തീരുമാനത്തെ പ്രശംസിച്ച് രംഗത്തു വന്നു. നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഗന്ധദ ഗുഡിക്ക് നികുതി ഇളവും പ്രഖ്യാപിച്ചിരുന്നു.
കര്‍ണാടക:വിജയശതമാനം ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് സൗജന്യ വിനോദയാത്ര
സര്‍ക്കാരിന്റെ കീഴിലുള്ള സ്കൂളുകളിലെ വിജയശതമാനം ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് സൗജന്യ വിനോദയാത്ര വാഗ്ദാനം.കോര്‍പ്പറേറ്റ് കമ്ബനികളുടെ മാതൃകയില്‍ കര്‍ണാടകയിലാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകളില്‍ ഉന്നത വിജയം സ്കൂളുകള്‍ സ്വന്തമാക്കുകയാണെങ്കില്‍ പ്രധാനാധ്യാപകനും പ്രന്‍സിപ്പലിനും കശ്മീരിലേക്കും സിങ്കപ്പൂരിലേക്കും സൗജന്യ വിനോദയാത്ര ഒരുക്കും.
ബെംഗളൂരു കോര്പ്പറേഷന് ബി.ബി.എം.പി.ക്ക് കീഴിലുള്ള സ്കൂളുകളിലെ അധ്യാപകര്‍ക്കാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്ബനികളുമായി സഹകരിച്ച് അവരുടെ ‘കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി’ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് വിനോദയാത്രക്കുള്ള ചെലവ് കണ്ടെത്തുക. എസ്.എസ്.എല്‍.സി.ക്കും രണ്ടാംവര്‍ഷ പി.യു. പരീക്ഷയ്ക്കും 80 മുതല്‍ 100 ശതമാനംവരെ വിജയംനേടുന്ന സ്കൂളുകളെയാണ് ഇതിനായി പരിഗണിക്കുകയെന്ന് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ബി.ബി.എം.പി.
സ്പെഷ്യല്‍ കമ്മിഷണര്‍ റാം പ്രശാന്ത് മനോഹര്‍ വ്യക്തമാക്കി. നിലവില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സര്‍ക്കാര്‍ സ്കൂളുകളിലെയും വിജയം 40 ശതമാനത്തില്‍ താഴെയാണ്. ഇത്തരം സ്കൂളുകളുടെ നിലവാരം ഉയര്‍ത്താനും ആധുനിക സൗകര്യങ്ങളൊരുക്കാനും നിരവധി പദ്ധതികള്‍ ബി.ബി.എം.പി. ഒരുക്കുന്നതിന്റെ ഭാഗമാണ് പുതിയ വാഗ്ദാനവും.