Home Featured ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ട് ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നിർവഹിക്കും

ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ട് ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നിർവഹിക്കും

ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ട് (ടി2) ഉദ്ഘാടനത്തിന് സജ്ജമായി. അതിമനോഹരമായി അത്യാധുനിക സൗകര്യത്തോടെയാണ് ഈ ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.നവംബര്‍ 11ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ടെര്‍മിനല്‍ രണ്ട് പ്രവര്‍ത്തനം തുടങ്ങുന്നതോടെ അധികൃതര്‍ക്ക് യാത്രക്കാരെ കൈകാര്യം ചെയ്യല്‍, യാത്രക്കാര്‍ക്ക് എത്തിച്ചേരല്‍, യാത്ര അയക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇരട്ടിയാകും.നിലവില്‍ വര്‍ഷം 2.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുള്ളത്.

ഇനി അത് അഞ്ചുമുതല്‍ ആറ് കോടിയാകും. 5,000 കോടി രൂപ ചെലവിട്ടാണ് ടെര്‍മിനല്‍ രണ്ട് നിര്‍മിച്ചിരിക്കുന്നത്. ബംഗളൂരുവിന്‍റെ ഗാര്‍ഡന്‍ സിറ്റി എന്ന വിശേഷണത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ടെര്‍മിനല്‍ രണ്ടിന്‍റെ രൂപരേഖ. ഒരു പൂന്തോട്ടത്തിലൂടെ നടക്കുന്ന പ്രതീതിയാണ് ഇവിടം. പതിനായിരം ചതുരശ്ര മീറ്റര്‍ ദൂരം യാത്രക്കാര്‍ക്ക് പൂന്തോട്ടത്തിലൂടെ നടക്കാം.

ബംഗളൂരു നഗരത്തിന്‍റെ സ്ഥാപകന്‍ നാടപ്രഭു കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമയും ദേവനഹള്ളിയിലെ വിമാനത്താവള പരിസരത്ത് വെള്ളിയാഴ്ച പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ബംഗളൂരുവില്‍ പ്രധാനമന്ത്രി പൊതുസമ്മേളനത്തിലും പങ്കെടുക്കും.

ഉത്സവ സീസണില്‍ 62% ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ഉത്സവ സീസണില്‍ 62 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.അവധിക്കാലത്തെ സൈബര്‍ സുരക്ഷയും ഓണ്‍ലൈന്‍ ഷോപ്പിംഗും സംബന്ധിച്ച്‌ ഹാരിസ് പോള്‍ നടത്തിയ സര്‍വ്വേഫലമാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. സൈബര്‍ സുരക്ഷയിലെ ആഗോളഭീമന്മാരായ നോര്‍ട്ടണ്‍ലൈഫ് ലോക്കിന് വേണ്ടിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്.2022 ഓഗസ്റ്റ് 15 നും 2022 സെപ്തംബര്‍ 1നും ഇടയില്‍, 18 വയസ്സിന് മുകളിലുള്ള 1001 ഇന്ത്യക്കാരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് ഷോപ്പിംഗ് നടത്തുന്നവര്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് സര്‍വ്വേഫലം ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും വെബ്‌സൈറ്റില്‍ പേയ്‌മെന്റ് വിവരങ്ങള്‍ സമര്‍പ്പിക്കുമ്ബോഴെല്ലാം ഒരാള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്തേക്കാമെന്ന് സര്‍വ്വേറിപ്പോര്‍ട്ട് പറയുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് മികച്ച സൗകര്യം നല്‍കുന്നുണ്ടെങ്കിലും അതിന് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്.

സര്‍വേയില്‍ പങ്കെടുത്ത 60% ഇന്ത്യക്കാരും വര്‍ഷത്തിലെ മറ്റ് സമയങ്ങളെ അപേക്ഷിച്ച്‌ സമ്മാനങ്ങള്‍ നല്‍കുന്ന സീസണില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്ബോള്‍ കൂടുതല്‍ അപകടസാധ്യതകള്‍ ഉള്ളതായി സമ്മതിക്കുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ് ഇപ്പോള്‍ ആഗോള പ്രശ്നമായി മാറിയിരിക്കുകയാണ്. ഓണ്‍ലൈനായി വിപണനം നടക്കുന്ന എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഈ തട്ടിപ്പുകാരുടെ ലക്ഷ്യമാണ്.

തട്ടിപ്പിന് ആക്കം കൂട്ടുന്നതോ പ്രേരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍, മോശമായ സാമ്ബത്തിക പ്രമോഷനുകള്‍ എന്നിവ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ബ്രിട്ടനിലെ ഫിനാന്‍ഷ്യല്‍ കണ്ടക്‌ട് അതോറിറ്റി അടുത്തിടെ പറഞ്ഞിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 6 മുതല്‍, ഗൂഗിള്‍ FCA അനുമതിയില്ലാത്ത (സ്വര്‍ണ്ണത്തിനും ക്രിപ്‌റ്റോകറന്‍സികള്‍ക്കും ഉള്‍പ്പടെ) നിക്ഷേപ പരസ്യങ്ങള്‍ നിരോധിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group