ബംഗളൂരു : കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരിയാണ് ജീവനൊടുക്കിയത്. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നാണ് കാമുകനായ ആന്ധ്രാ സ്വദേശി മല്ലികാര്‍ജുനന്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നത്.
ആത്മഹത്യയ്‌ക്ക് മുന്‍പ് ഇതിന്റെ വിവരങ്ങള്‍ യുവതി വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ കാമുകന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്‌ക്ക് പോലീസ് കേസെടുത്തു.
ആറുമാസം മുന്‍പാണ് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതി മല്ലികാര്‍ജുനനുമായി പരിചയത്തിലായത്. പിന്നാലെ യുവതിയുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ ഇരുവരുടെയും സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം നല്‍കാന്‍ ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടിരുന്നത്. ഇത് ഭയന്നാണ് യുവതി ആത്മഹത്യ ചെയ്തത്.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് വൈദ്യപരിശോധന നടത്തും
മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് വൈദ്യപരിശോധന നടത്തും. പ്രായമായവര്‍ക്കും ശാരീരിക അവശത ഉള്ളവര്‍ക്കും ആണ് പരിശോധന നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ഭാരത് ജോഡോ യാത്രയുടെ മഹാരാഷ്ട്ര പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ട സാഹചര്യത്തിലാണ് യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍ പാണ്ഡെയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 75 വയസുകാരനായ പാണ്ഡെ യാത്ര നന്ദേദ് പ്രദേശത്തെത്തിയ വേളയിലാണ് രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്നത്. യാത്രയുടെ മുന്‍നിരയില്‍ ദേശീയ പതാക വഹിച്ച് സഞ്ചരിക്കുകയായിരുന്ന പാണ്ഡേ, പതാക മറ്റൊരാള്‍ക്ക് കൈമാറി പിന്നിലേക്ക് മാറി നിമിഷങ്ങള്‍ക്കകമാണ് മരണം സംഭവിച്ചത്. പാണ്ഡേയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി യാത്രയ്ക്കിടെ അദേഹത്തിന് ആദരമര്‍പ്പിച്ചു.