Home Featured മത, വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായി പ്രത്യേക പാക്കേജ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർടിസി

മത, വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായി പ്രത്യേക പാക്കേജ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർടിസി

ഉഡുപ്പി: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഈ വർഷാവസാനം പ്രത്യേക ടൂർ പാക്കേജ് പുറത്തിറക്കും.മംഗളൂരു കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഗോവയിലേക്ക് പ്രത്യേക പാക്കേജ് ക്രമീകരിച്ചിട്ടുണ്ട്, അതിനായി ഉഡുപ്പി ഡിപ്പോയിലും ബുക്കിംഗ് തുടങ്ങീട്ടുണ്ട്.

ഉഡുപ്പി ജില്ലയുടെ പദ്ധതി പ്രകാരം ആനെഗുഡ്ഡെ, ഹട്ടിയങ്ങാടി, കമലശിലേ, മുർദേശ്വര് എന്നിവിടങ്ങളിലേക്കാണ് കെഎസ്ആർടിസി യാത്ര ചെയ്യുക.യഥാക്രമം കുറഞ്ഞത് മൂന്ന് പള്ളികളിലേക്കും മോസ്‌ക്കുകളിലേക്കും യാത്രകൾ നടത്താനും പദ്ധതിയിടുന്നുണ്ട്. ഇതോടൊപ്പം, ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പാക്കേജുകൾ അവതരിപ്പിക്കും.

ഈ വർഷത്തെ ദസറയിലും ദീപാവലിയിലും കെഎസ്ആർടിസി സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തി “ടെമ്പിൾ ടൂറിസം” ഒരുക്കിയിരുന്നു. അത് വിജയമായി മാറി.അതിനാൽ, അടുത്ത വർഷം മുതൽ വിവിധ ആരാധനാലയങ്ങളിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഒരു ടൂറിസം പാക്കേജ് ആരംഭിക്കാൻ കെഎസ്ആർടിസി പദ്ധതിയിടുന്നു. ഇത് യാത്രക്കാരെ ആകർഷിക്കുക മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് കെഎസ്ആർടിസിയുടെ അഭിപ്രായം.

കര്‍ണാടകയിലെ മുഴുവന്‍ മണ്ഡലങ്ങളിലും രഥയാത്രക്ക് പദ്ധതിയിട്ട് ബി.ജെ.പി

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കര്‍ണാടകയില്‍ ബി.ജെ.പി നടത്തുന്ന ജനസങ്കല്‍പ് യാത്രക്ക് പിന്നാലെ സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും രഥയാത്ര നടത്താന്‍ പദ്ധതിയിട്ട് ബി.ജെ.പി.തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.കെ. ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ബസ് പര്യടനം നടത്താന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ബി.ജെ.പിയുടെ ഈ നീക്കം.

ജനസങ്കല്‍പ യാത്രയില്‍ താഴെത്തട്ടിലുള്ള ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി നിയമസഭാ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഈ യാത്രയ്ക്ക് വലിയ പിന്തുണയും പ്രതികരണവുമാണ് ലഭിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമായ തരംഗമാണ് ഞങ്ങള്‍ കാണുന്നത്. ഈ യാത്രക്കു ശേഷം ഇരുദിശയില്‍ നിന്നും രഥയാത്ര ആരംഭിക്കും -ബൊമ്മൈ പറഞ്ഞു.കഴിഞ്ഞ മാസം റായ്ച്ചൂരില്‍ നിന്നാണ് ജനസങ്കല്‍പ യാത്ര ആരംഭിച്ചത്.

ബൊമ്മൈയുടെയും യെദിയൂരപ്പയുടെയും നളിന്‍ കുമാര്‍ കട്ടീലിന്റെയും നേതൃത്വത്തിലാണ് യാത്ര.കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന സിദ്ധരാമയ്യയുടെ പ്രവചനങ്ങള്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല. എച്ച്‌.ഡി. കുമാരസ്വാമിയും ബി.എസ്. യെദ്യൂരപ്പയും ഇനി മുഖ്യമന്ത്രിമാരാകില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു, പക്ഷേ അവര്‍ മുഖ്യമന്ത്രിമാരായി.

തന്റെ സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെതിരെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയും അഴിമതിയുടെ ഗംഗോത്രിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ബൊമ്മൈ തിരിച്ചടിച്ചു. തങ്ങളുടെ അഴിമതി മറച്ചുവെക്കാനാണ് അവര്‍ ബി.ജെ.പിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നുണകളുടെ പര്യായമാണെന്നും ബൊമ്മൈ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group