ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍ ബി.ജെ.പി നടത്തുന്ന ജനസങ്കല്‍പ് യാത്രക്ക് പിന്നാലെ സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലും രഥയാത്ര നടത്താന്‍ പദ്ധതിയിട്ട് ബി.ജെ.പി.തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.കെ. ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ബസ് പര്യടനം നടത്താന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ബി.ജെ.പിയുടെ ഈ നീക്കം.
ജനസങ്കല്‍പ യാത്രയില്‍ താഴെത്തട്ടിലുള്ള ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി നിയമസഭാ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഈ യാത്രയ്ക്ക് വലിയ പിന്തുണയും പ്രതികരണവുമാണ് ലഭിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമായ തരംഗമാണ് ഞങ്ങള്‍ കാണുന്നത്. ഈ യാത്രക്കു ശേഷം ഇരുദിശയില്‍ നിന്നും രഥയാത്ര ആരംഭിക്കും -ബൊമ്മൈ പറഞ്ഞു.
കഴിഞ്ഞ മാസം റായ്ച്ചൂരില്‍ നിന്നാണ് ജനസങ്കല്‍പ യാത്ര ആരംഭിച്ചത്. ബൊമ്മൈയുടെയും യെദിയൂരപ്പയുടെയും നളിന്‍ കുമാര്‍ കട്ടീലിന്റെയും നേതൃത്വത്തിലാണ് യാത്ര.കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന സിദ്ധരാമയ്യയുടെ പ്രവചനങ്ങള്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല. എച്ച്.ഡി. കുമാരസ്വാമിയും ബി.എസ്. യെദ്യൂരപ്പയും ഇനി മുഖ്യമന്ത്രിമാരാകില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു, പക്ഷേ അവര്‍ മുഖ്യമന്ത്രിമാരായി.
തന്റെ സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെതിരെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയും അഴിമതിയുടെ ഗംഗോത്രിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ബൊമ്മൈ തിരിച്ചടിച്ചു. തങ്ങളുടെ അഴിമതി മറച്ചുവെക്കാനാണ് അവര്‍ ബി.ജെ.പിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നുണകളുടെ പര്യായമാണെന്നും ബൊമ്മൈ പറഞ്ഞു.
‘സുരക്ഷിതം, ലാഭകരം’; വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി
സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച് കെ എസ് ആർ ടി സി. സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്.
നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും.