കോട്ടയം :വിജയപുര-കോട്ടയം പ്രതിവാര എക്സ്പ്രസ് ട്രെയിൻ നവംബർ 21 മുതൽ ഓടിത്തുടങ്ങുമെന്ന് റയിൽവെ അറിയിച്ചു.മലയാളികൾക്കടക്കം ഏറെ ഉപകരിക്കുന്ന ഈ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.നവംബർ 21നാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്ന് കോട്ടയത്തേക്കുള്ള ആദ്യ സർവിസ് പുറപ്പെടുക. സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നുവരെ തുടരും.
ഒരു എ.സി ത്രീ ടിയർ, 2 എ.സി ടു ടിയർ, 10 സ്ലീപ്പർ കോച്ചുകളാണുള്ളത്. ശബരിമല തീർഥാടനതിരക്ക് കണക്കിലെടുത്താണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്.തിങ്കളാഴ്ചകളിൽ രാത്രി 11ന്വിജയപുരയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ച 2.20ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് യെലഹങ്കയിലും 2.23ന് കെ.ആർ പുരത്തുമെത്തും. ബംഗാർപേട്ട്-3.13, കോയമ്ബത്തൂർ -രാത്രി 8.07, പാലക്കാട് -9.35, തൃശൂർ -11.22, എറണാകുളം ടൗൺ -12.40 എന്നിങ്ങനെയാണ് വിവിധ സ്റ്റോപ്പുകളിൽ എത്തുന്ന സമയം.
കോട്ടയം-വിജയപുര സ്പെഷൽ ട്രെയിൻ ബുധനാഴ്ചകളിൽ വൈകീട്ട് 3.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 8.30ന് വിജയപുരയിലെത്തും.എറണാകുളം നോർത്ത്-വൈകീട്ട് 5.10, തൃശൂർ -6.27, പാലക്കാട് -9.37, കോയമ്ബത്തൂർ-11.17, ബംഗാർപേട്ട് -4.40, കെ.ആർ പുരം-5.38, യെലഹങ്ക-6.55 എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ എത്തുന്ന സമയം.തുമകുരു, തിരൂർ, ബിരൂർ, ദാവനഗരെ, റാണിബെന്നൂർ, ഹുബ്ബള്ളി, ഗദഗ്, ബാദാമി, ബാഗൽകോട്ട്, അൽമാട്ടി വഴിയാണ് ട്രെയിൻ വിജയപുരയിലെത്തുന്നത്.
മുന്‍ ഐബി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു: മൈസൂരുവില്‍ മുന്‍ ഐബി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് പോലീസ്. ഐബിയില്‍ നിന്ന് വിരമിച്ച ആര്.എന്‍.കുല്‍ക്കര്‍ണി (82) വെള്ളിയാഴ്ചയാണ് കാറിടിച്ച് മരണപ്പെട്ടത്. അദ്ദേഹത്തെ മനപ്പൂര്‍വം കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കാര്‍ വരുന്നത് കണ്ട് റോഡിന്റെ അരികിലേക്ക് മാറി നടന്ന കുല്‍ക്കര്‍ണിയുടെ നേര്‍ക്ക് കാര്‍ വളഞ്ഞുവരുന്നതും ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡില്‍ ശരിയായ ദിശയില്‍ പാഞ്ഞുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറിന് നമ്ബര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല.സംഭവത്തിന് പിന്നില്‍ ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായി മൈസൂരു സിറ്റി പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത അറിയിച്ചു. കൊല്ലപ്പെട്ട കുല്‍ക്കര്‍ണി നീണ്ട 35 വര്‍ഷക്കാലം ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തില്‍ അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.