ബെംഗളുരു: മൈസൂരു-ചെന്നെ വന്ദേഭാരത് എക്സ്പ്രസ് സർവീസ് 11ന് ആരംഭിക്കുന്നതോടെ ബെംഗളൂരു ചെന്നൈ റൂട്ടിലെ 2 ട്രെയിനുകളുടെ സമയം മാറാൻ സാധ്യത. കെഎസ്ആർ ബെംഗളൂരു-ചെന്നൈ ബൃന്ദാവൻ എക്സ്പ്രസ് (12640), കെഎ സ്ആർ ബെംഗളൂരു-ചെന്നൈ എസി ഡബിൾ ഡെക്കർ എക്സ്പ്രസ് (22626) സമയത്തിലാണ് മാറ്റം വരുന്നത്.നിലവിൽ മൈസൂരു-ചെന്നൈ റൂട്ടിലെ വേഗമേറിയ ട്രെയിനായ ശതാബ്ദി എക്സ്പ്രസിന് പുറമേയാണ് വന്ദേഭാരത് എക്സ് പ്രസ് കൂടെ എത്തുന്നത്.
ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് വന്ദേഭാരത് സർവീസ് നടത്തുക. ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20608) രാവിലെ 5.50നു ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 10.25നു കെഎ സ്ആർ ബെംഗളുരുവിലെത്തും. 10.30നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 12.30നു മൈസൂരുവിലെത്തും. തിരിച്ച് മൈസൂരു ചെന്നെ വന്ദേഭാരത് (20607) ഉച്ചയ്ക്ക് 1.05ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് 2.55നു ബെംഗളൂരുവിലെത്തും.
3നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 7.35നു ചെന്നൈ സെൻട്രലിലെത്തും. മൈസൂരു-ചെന്നൈ 504 കിലോ മീറ്റർ ദൂരം 6 മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തുക. മണിക്കൂറിൽ 75–77 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ സർവീസ് നടത്തുക. 160-180 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കാമെങ്കിലുംപാളത്തിൽ വളവുകളുള്ള സാഹചര്യത്തിലാണ് നിയന്ത്രണം.
പ്രാഥമിക കൃത്യത്തിന് പേരക്ക തോട്ടത്തില്‍ പോയ ദളിതനെ അടിച്ചു കൊന്നു, കൊലപാതകം പേരയ്ക്ക മോഷ്ടിച്ചതിനെന്ന് പൊലീസ്
ലക്നൗ : പേരയ്ക്ക തോട്ടത്തില്‍ കയറി മോഷണം നടത്തിയെന്ന് ആരോപിച്ച് യു പിയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് പേര് പൊലീസ് പിടിയില്‍.യു പിയിലെ അലിഗഡിലാണ് സംഭവം. ഓം പ്രകാശെന്ന് യുവാവാണ് ക്രൂരമായ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. ഭീംസെന്‍, ബന്‍വാരിലാല്‍ എന്നിവരാണ് യുവാവിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് ഓം പ്രകാശ് പേരയ്ക്കാ തോട്ടത്തില്‍ പോയതെന്ന് സഹോദരന് സത്യപ്രകാശ് പറഞ്ഞു. അവിടെ നിന്നും തിരികെ വരുമ്ബോള്‍ പേരയ്ക്ക എടുത്ത് കഴിച്ചു. അതിനാണ് അവര്‍ തല്ലിക്കൊന്നത് സത്യപ്രകാശ് പറയുന്നു. അടിയേറ്റ് അവശനായ നിലയില്‍ കിടന്ന യുവാവിനെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരണപ്പെടുകയായിരുന്നു.