Home Featured കോവിഡ്: 30 ശതമാനം സിലബസ് വെട്ടിക്കുറച്ച്‌ കര്‍ണാടക സര്‍ക്കാര്‍,ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം

കോവിഡ്: 30 ശതമാനം സിലബസ് വെട്ടിക്കുറച്ച്‌ കര്‍ണാടക സര്‍ക്കാര്‍,ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം

by admin
center may announce relaxation

കോവിഡ് വ്യാപിച്ചതോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യത്തില്‍ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ് മിക്ക സംസ്ഥാനങ്ങളിലും. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടി സ്കൂള്‍ സിലബസ് വെട്ടിക്കുറച്ചിരിക്കുകയാണ് ‌ കര്‍ണാടക സര്‍ക്കാര്‍.

അദ്ധ്യയന ദിവസം നഷ്ടപ്പെട്ടതിനാല്‍ മുപ്പത് ശതമാനം സിലബസ് ആണ് കുറച്ചത്.

bangalore malayali news portal join whatsapp group

ടിപ്പു സുല്‍ത്താനേയും ഹൈദരാലിയേയും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. ഇത് ഈ വര്‍ഷം മാത്രമേ ഉണ്ടാകൂ എന്നും അടുത്തവര്‍ഷം പാഠഭാഗങ്ങള്‍ പുനസ്ഥാപിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

കർണാടകയിൽ ഇന്ന് 5,536 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 102 : ബംഗളൂരുവിൽ മാത്രം 1,898 കേസുകൾ, മരണം 40,രോഗമുക്തി 2,819

സര്‍ക്കാരിന്റെ നീക്കം ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപി സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ വിരുദ്ധതയാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്.

കൊവിഡ് : ഒരു ലക്ഷം കടന്ന് കര്‍ണാടകയും ആന്ധ്രയും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group