കൊല്‍ക്കത്ത: ഷോപ്പിങ് മാളില്‍ നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു.പശ്ചിമ ബംഗാളിലെ ആലിപുര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം.മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സെപ്റ്റംബര്‍ 29-ന് സഹോദരിയോടൊപ്പം പെണ്‍കുട്ടി സമീപത്തെ ഷോപ്പിങ് മാളില്‍ പോയിരുന്നു. അവിടെനിന്ന് ചോക്കലേറ്റ് മോഷ്ടിച്ച് പുറത്തിറങ്ങുന്നതിനിടെ പിടിയിലായി. തുടര്‍ന്ന് പെണ്‍കുട്ടി ചോക്കലേറ്റിന്റെ പണം നല്‍കുകയും കടയുടമകളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ കടയിലുണ്ടായിരുന്ന ആളുകള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ വൈറലായെന്നും ഇതിലുള്ള നാണക്കേട് കാരണമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ പ്രദേശവാസികള്‍ ഷോപ്പിങ് മാളിനു പുറത്ത് പ്രതിഷേധിച്ചു. വീഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പങ്കുവെച്ചവര്‍ക്കതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
സ്വന്തം നമ്ബറിലേക്കു തന്നെ മെസേജ് അയക്കാം; വാട്ട്സാപ്പില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ്.അടുത്തിടെയായി നിരവധി അപ്‌ഡേറ്റുകളാണ് വാട്ട്സ്‌ആപ്പ് അവതരിപ്പിച്ചത്/ ഇപ്പോളിതാ ഉപഭോക്താക്കള്‍ക്ക് സ്വന്തം അക്കൗണ്ടിലേക്കു തന്നെ മെസേജ് അയക്കാന്‍ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
വാബീറ്റ ഇന്‍ഫോ പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടുകള്‍ ഇത് വ്യക്തമാക്കുന്നു. ‘മെസേജ് വിത്ത് യുവര്‍സെല്‍ഫ്’ എന്ന് വിളിക്കുന്ന സൗകര്യമാണിത്. ഇതുവഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ മെസേജ് അയക്കാന്‍ സാധിക്കും. ‘ന്യൂ ചാറ്റ്’ ബട്ടന്‍ തുറന്നാല്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. പുതിയ അപ്‌ഡേഷന്‍ ലഭ്യമായാല്‍ മറ്റ് ചാറ്റുകളില്‍ അയക്കാന്‍ സാധിക്കുന്ന എല്ലാ സന്ദേശങ്ങളും നിങ്ങള്‍ക്ക് സ്വയം അയക്കാന്‍ സാധിക്കും. ടെക്‌സ്റ്റ് മെസേജുകളും മീഡിയാ ഫയലുകളും എല്ലാം അയക്കാന്‍ സാധിക്കും.