Home Featured ബെംഗളൂരു: സ്വന്തമായി ശൃംഖല സൃഷ്‌ടിച്ച്‌ മയക്കുമരുന്ന് വിതരണം; വിദേശ പൗരന്മാരുള്‍പ്പടെ 11 പേര്‍ പൊലീസ് പിടിയില്‍

ബെംഗളൂരു: സ്വന്തമായി ശൃംഖല സൃഷ്‌ടിച്ച്‌ മയക്കുമരുന്ന് വിതരണം; വിദേശ പൗരന്മാരുള്‍പ്പടെ 11 പേര്‍ പൊലീസ് പിടിയില്‍

ബെംഗളൂരു: മയക്കുമരുന്ന് വിതരണം ചെയ്‌ത വിദേശ പൗരന്മാരുള്‍പ്പടെ പതിനൊന്ന് പേര്‍ പൊലീസ് പിടിയില്‍. ബെംഗളൂരു സിലിക്കണ്‍ സിറ്റി കേന്ദ്രീകരിച്ച്‌ ആസൂത്രിതമായി മയക്കുമരുന്ന് വിതരണം നടത്തിവന്ന സംഘമാണ് അശോകനഗര്‍ കബ്ബണ്‍ പാര്‍ക്ക് പൊലീസിന്‍റെ പിടിയിലായത്. മൊഹമ്മദ് ഹാറൂണ്‍, മൊഹമ്മദ് ഒരുവില്‍, മൊഹമ്മദ് ഇല്യാസ്, അബ്‌ദുര്‍ അബു, അഹമ്മദ് മൊഹമ്മദ് മൂസ, മന്‍ഷന്‍ഷീദ്, മൊഹമ്മദ് ബിലാല്‍, ജോണ്‍ പോള്‍, ജോസഫ് ബെഞ്ചമിന്‍, ഇസ്‌മായില്‍ എന്നിവരാണ് അറസ്‌റ്റിലായ പ്രതികള്‍.

മധ്യ ആഫ്രിക്കയിലുള്‍പ്പെടുന്ന സുഡാന്‍, യെമന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലോട്ട് ഉന്നത വിദ്യഭ്യാസത്തിനും ജോലി ആവശ്യങ്ങള്‍ക്കുമായെത്തിയവരാണ് അറസ്‌റ്റിലായവര്‍. ഇവരില്‍ ചിലര്‍ വിസ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖകള്‍ നിര്‍മിച്ച്‌ രാജ്യത്ത് തുടര്‍ന്നുവരുന്നതിനിടെയാണ് അറസ്‌റ്റ്. മാത്രമല്ല സ്വന്തമായി ശൃംഖല രൂപീകരിച്ച്‌ വിദേശത്ത് നിന്ന് വീര്യം കൂടിയ മയക്കുമരുന്ന് ഇറക്കുമതി ചെയ്‌ത്‌ വരുന്നതായും പൊലീസ് അറിയിച്ചു.

അതേസമയം ഇവരില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റുന്നയാള്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികള്‍ കബ്ബണ്‍ പാര്‍ക്ക് പൊലീസിന്‍റെ പിടിയിലാകുന്നത്. പിടിയിലായവരില്‍ നിന്ന് കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ഒരുകോടി ഒമ്ബത് ലക്ഷം രൂപയുടെ ലഹരിമരുന്നും പിടിച്ചെടുത്തതായി സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി ശ്രീനിവാസ് ഗൗഡ അറിയിച്ചു.

എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും: വിനീത് ശ്രീനിവാസൻ

‘അഡ്വ. മുകുന്ദൻ ഉണ്ണി’യിലൂടെ തന്റെ നന്മ മാറികിട്ടുമെന്ന് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തുന്നത്. കേസില്ലാ വക്കീലാണ്  ചിത്രത്തിലെ ‘അഡ്വ. മുകുന്ദൻ ഉണ്ണി’.

ഞാൻ ചെയ്യുന്ന ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്‍തതിൽ നിന്നും തീർത്തും വ്യത്യസ്‍തനായി സ്വാർത്ഥനായ ഒരാളാണ് ‘അഡ്വ. മുകുന്ദൻ ഉണ്ണി’. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ. നല്ല ക്യൂരിയോസിറ്റിയുണ്ടെന്നും താരം പ്രതികരിച്ചു. ചിത്രത്തിന്റെ  പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’. പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം,

വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം സിബിമാത്യു അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻസൗണ്ട് ഡിസൈൻ- രാജകുമാർ പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂംസ്- ഗായത്രി കിഷോർ.

You may also like

error: Content is protected !!
Join Our WhatsApp Group