രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ല. നിലവിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണത്തിൽ കർണാടക ഇന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. തമിഴ്നാട്ടിനെ മറികടന്നാണ് കർണാടക രണ്ടാതെത്തിയത്. കർണാടകയിൽ ഇപ്പോൾ 58,417 കേസുകളും തമിഴ്നാട്ടിൽ 52,273 ഉം ഒന്നാമതുള്ള മഹാരാഷ്ട്രയിൽ 1,45,785 ഉം കേസുകളുണ്ട്. മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 2 ലക്ഷത്തിലധികം (2.07 ലക്ഷം) ആയി. തമിഴ്നാട്ടിൽ ഇത് 1.5 ലക്ഷത്തിലധികമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 48,661 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.4 ദശലക്ഷത്തിനടുത്ത് എത്തി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 705 പേർ മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 32,063 ആയെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കർണാടകയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, ബെംഗളൂരുവിൽ മൂവായിരത്തിലധികം രോഗബാധിതരെ കണ്ടെത്താനായില്ല. ലോകമെമ്പാടും ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. അമേരിക്കയിൽ 4,174,437 കേസുകളും ബ്രസീലിൽ 2,394,513 കേസുകളുമാണുള്ളത്.
കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല;ബംഗളുരുവിൽ നിരീക്ഷണ ശ്രമങ്ങൾ പാളുന്നു
ഈ മൂന്ന് രാജ്യങ്ങളിലാണ് ലോകമെമ്പാടുമുള്ള കോവിഡ് -19 കേസുകളിൽ 50 ശതമാനവും. ആഗോള മരണനിരക്ക് ഇപ്പോൾ 4 ശതമാനമാണ്. ഇന്ത്യയുടെ മരണനിരക്ക് 2.31 ശതമാനമാണ്. ലോകത്ത് രോഗബാധിതരുടെ എണ്ണം 1.6 കോടിയിലേക്കെത്തുന്നു. ലോകമെമ്പാടും 15,980,425 പേർക്ക് ഇതുവരെ കൊറോൺവൈറസ് രോഗം പിടിപെട്ടിട്ടുണ്ട്.
കോവിഡ് യുദ്ധത്തിൽ പോരാളികളാവാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ ബിബിഎംപി : തിങ്കളാഴ്ച മുതൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ
- മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും
- കാപ്പാട് മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്; കേരളത്തില്‍ ജൂലൈ 31ന് ബലിപെരുന്നാള്‍
- ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്സിന് സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- 160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്