ബംഗളൂരു: എച്ച്എസ്ആര്‍ ലേഔട്ടില്‍ മൂന്നംഗ മലയാളികുടുംബം തീകൊളുത്തി മരിച്ചു. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും കുട്ടിയുമാണ് ജീവനൊടുക്കിയത്.സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. സന്തോഷ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളുടെ ഭാര്യയും കുട്ടിയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.കോണ്ട്രാക്ടര് ആയിരുന്ന ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്ലേറ്റ്ലറ്റിന് പകരം ശരീരത്തില്‍ ജ്യൂസ് കുത്തിവച്ചു; ഡെങ്കിപ്പനി രോഗി മരിച്ചു.
ലക്നോ: ഉത്തര്‍പ്രദേശില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റിന് പകരം ജ്യൂസ് ശരീരത്തില്‍ കുത്തിവച്ചതിനെ തുടര്‍ന്ന് ഡെങ്കിപ്പനി രോഗി മരിച്ചു.പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിലാണ് ഏറെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.32കാരനായ യുവാവാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെ തുടര്‍ന്ന് മരിച്ചത്. സംഭവത്തിന് പിന്നാലെ അധികൃതര്‍ ആശുപത്രി അടപ്പിച്ചു. പ്രയാഗ്രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് ഡെങ്കിപ്പനി ബാധിച്ച യുവാവ് ചികിത്സതേടിയെത്തിയത്.
പ്ലാസ്മ എന്ന പേരെഴുതിയ ബാഗില്‍ കൂടി പ്ലേറ്റ്ലറ്റിന് പകരം നാരങ്ങാ നീരാണ് ആശുപത്രി അധികൃതര്‍ രോഗിയുടെ ശരീരത്തില്‍ കുത്തിവച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രോഗിയെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രോഗിയുടെ ശരീരത്തില്‍ പ്ലേറ്റ്ലറ്റ് കയറ്റിയിട്ടില്ലെന്നും മധുരമുള്ള രാസവസ്തുവോ മോസമ്ബി ജ്യൂസോ ആണ് രോഗിയുടെ ശരീരത്തില്‍ കയറ്റിയതെന്ന് ഈ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ബന്ധുക്കളോട് പറഞ്ഞത്.സംഭവത്തിന് പിന്നിലെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ അധികൃതര്‍ ആശുപത്രി പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.