ബെംഗളുരു: ഐടി നഗരത്തിന്റെ മെട്രോ യാത 12-ാം വർഷത്തിലേക്ക്. പ്രതിദിനം 20,0000 യാത്രക്കാരുമായി എംജി റോഡിനും ബയ്യപ്പനഹള്ളിക്കും ഇടയിൽ 2011 ഒക്ടോബർ 20നാണു നമ്മ മെട്രോ പ്രവർത്തനം ആരംഭിച്ചത്. 12 വർഷങ്ങൾക്ക് ഇപ്പുറം 5 ലക്ഷം പ്രതിദിന യാത്രക്കാരുമായി വളർച്ചയുടെ പാതയിലാണ് മെട്രോ. അടുത്ത 5 വർഷം ഏറെ നിർണായകമാണ്.
സ്റ്റേഷനുകളിലെ വാണിജ്യ കേന്ദ്രങ്ങളും പരസ്യങ്ങളും അടക്കം ബദൽ സാമ്പത്തിക വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന തായും ബിഎംആർസി എംഡി അൻജും പർവേസ് പറഞ്ഞു. ഡിസംബർ ഒന്നുമുതൽ ബയ്യപ്പനഹള്ളി, ബനശങ്കരി, നാഗസാന്ദ്ര, മജസിക് സ്റ്റേഷനുകളിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങും. സ്റ്റേഷ് നുകളിലെ ക്യു ഒഴിവാക്കാൻ ക്യു ആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് സംവിധാനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണ ഓട്ടത്തിന് ഒരുക്കം
ബയ്യപ്പനഹള്ളി വൈറ്റ്ഫീൽഡ് പാതയിലെ മെട്രോ പരീക്ഷണ ഓട്ടത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.പരീക്ഷണ ഓട്ടം 25നു നടക്കാ നിരിക്കെ ട്രോളി കാർ ഉപയോഗിച്ചുള്ള സുരക്ഷ പരിശോധന പൂർത്തിയായിട്ടുണ്ട്. പുതിയ മെട്രോ കോച്ചുകൾ കഴിഞ്ഞ ദിവസം വൈറ്റ്ഫീൽഡ് ഡിപ്പോയിൽ എത്തിച്ചിരുന്നു.
6 കോച്ചുകൾ വീതം ഘടിപ്പിച്ച ട്രെയിനുകളാകും പരീക്ഷണ ഓട്ടത്തിനു ഉപയോഗിക്കുക. പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് വൈറ്റ്ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. അടുത്ത വർഷം മാർച്ചോടെ പാതയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
മുസ്ലിം വിദ്വേഷ കുറ്റകൃത്യങ്ങളില്‍ കോടതി ഇടപെടല്‍
ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിം ന്യൂനപക്ഷത്തിനെതിരെ വ്യാപിക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ മറുപടി നല്കാന് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് നോട്ടിസ് അയച്ചു.
ഇത്തരം വിദ്വേഷ കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹരജി ജസ്റ്റിസ് കെ.എം. ജോസഫിന്റെ ബെഞ്ചിലേക്ക് മാറ്റി.ഇന്ത്യയില്‍ മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ഭര്‍ത്സനങ്ങള്‍ക്കും ഭീകരവത്കരണത്തിനും അന്ത്യം കുറിക്കാന്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ മറ്റു ഹരജികള്‍ക്കൊപ്പം പരിഗണിക്കും.
വിദ്വേഷ കുറ്റകൃത്യത്തിലും ശാരീരിക ആക്രമണങ്ങളിലും സമുദായ വിദ്വേഷ പ്രസംഗങ്ങളിലും ഏര്‍പ്പെടുന്ന തീവ്രവാദ ശക്തികള്‍ക്ക് ഭരണകക്ഷി നല്കുന്ന പിന്തുണയുടെ ഫലമായി മുസ്ലിംകള്ക്കും മറ്റു ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമെതിരായ വിദ്വേഷം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹരജിക്കാരനായ ശഹീന്‍ അബ്ദുല്ലക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.
ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിബല്‍ വാദിച്ചപ്പോള്‍ ഹരജിയിലെ ആവശ്യങ്ങള്‍ വ്യക്തതയില്ലാത്തതാണെന്നും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സുപ്രീംകോടതി സ്വമേധയാ പരിശോധിക്കാമെന്നുമായിരുന്നു ജസ്റ്റിസ് രസ്തോഗിയുടെ പ്രതികരണം.ഇതിനെ ഖണ്ഡിച്ച സിബല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്ന സംഭവങ്ങള്‍ ഹരജിയിലുണ്ടെന്നും ഇവ തടയുന്നതിന് കഴിഞ്ഞ ആറ് മാസമായി നിരവധി ഹരജികള്‍ സുപ്രീംകോടതിക്ക് മുമ്ബാകെ വന്നതാണെന്നും ചൂണ്ടിക്കാട്ടി.
സ്വതന്ത്രവും വിശ്വാസയോഗ്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. മുസ്ലിം സമുദായത്തെ പരസ്യമായി പൈശാചികവത്കരിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ച് വാര്‍ത്താമാധ്യമങ്ങള്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ പടര്‍ത്തുന്നതില്‍ പങ്ക് വഹിക്കുന്നതും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.വംശഹത്യാപരവും വിദ്വേഷം നിറഞ്ഞതുമായ അത്തരം പരിപാടികള്‍ സംഘടിപ്പിച്ച കക്ഷികള്‍ക്കും പ്രസംഗകര്‍ക്കുമെതിരെ ഒരു നടപടിയുമുണ്ടായില്ല.
നിരവധി പരിപാടികളില്‍ മുസ്ലിംകള്ക്കെതിരെ വംശഹത്യാപരമായ പ്രസംഗങ്ങള്‍ക്കും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും രാജ്യത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുകയാണ്.അത് മൂര്‍ധന്യത്തിലെത്തി മുസ്ലിംകളുടെ നേര്‍ക്കുള്ള തീവ്രവാദി സംഘങ്ങളുടെ ദേഹോപദ്രവങ്ങളില്‍ എത്തുകയാണെന്നും ഹരജിക്കാരന് ബോധിപ്പിച്ചു.