ബെംഗളൂരു: റോഡിലെ കുഴിയിൽ വീണ് തെറിച്ച് ബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരികളായ വീട്ടമ്മയ്ക്കും മകൾക്കും ഗുരുതര പരുക്ക്. ഒലിപുരത്തെ വട്ടാൽ നാഗരാജ് റോഡിലാണ് അപകടം ഉണ്ടായത്. ഉമാ ദേവി(50), മകൾ എസ്.വനിത എന്നി വർക്കാണ് പരുക്കേറ്റത്.റോഡിലെ കുഴിയിൽ വീണ ഉമാദേവിയുടെ കാലിലൂടെ കർണാടക ആർടിസി ബസിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.
ഇവരെ രാജാജിനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അപകടത്തിനു പിന്നാലെ ആം ആദ്മി പാർട്ടിയും കർണാടക സംഘടനകളും റോഡിലെ കുഴിക്കു മുന്നിൽ പ്രതിഷേധവുമായി എത്തി. തുടർന്ന് ബിബിഎംപി ഉദ്യോഗസ്ഥർ എത്തി കുഴി അടച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ പ്രാവശ്യമാണ് റോഡിലെ കുഴിയിൽ വീണു വാഹന യാത്രക്കാർക്ക് പരുക്കേൽക്കുന്നത്. 12ന് പീനിയ മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയിൽ പെടാതിരിക്കാൻ വെട്ടിക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരുക്കേറ്റിരുന്നു.
കുഴി ശാപം ഒഴിയാതെ ഒക്കലിപുരം:മജസ്റ്റിക്കിലെ മാഗഡി റോഡുമായി ബന്ധിപ്പിക്കുന്ന ഒലിപുരം റോഡിൽ ചെറുമഴ പെയ്താൽ പോലും കുഴിയുണ്ടാകുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ കരാറുകാർ വരുത്തുന്ന വിഴ്ചയാണ് കുഴികൾ കൂടാൻ കാരണമെന്നാണ് ബിബിഎംപി നൽ കുന്ന വിശദീകരണം.
മഴ തുടരുന്നതാണ് നിർമാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതെന്നാണ് കരാറുകാർ പറയുന്ന ന്യായം.നഗര നിരത്തുകളിലെ മുഴുവൻ കുഴികളും ഉടൻ അടയ്ക്കണമെന്ന് ഹൈക്കോടതി പലതവണ അന്ത്യശാസനം നൽകിയെങ്കിലും നഗര റോഡുകളിൽ അപകട ഭീതിയുമായി കൂഴികൾ തുടരുകയാണ്.
ദീപാവലി സെയിലില്‍ പുതിയ ഷോപ്പിംഗ് എക്സ്പീരിയന്‍സുമായി ഫ്ലിപ്കാര്‍ട്ട്, കൂടുതല്‍ വിവരങ്ങള്‍ അറിയാം
ദീപാവലി സെയിലിനോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ദൃശ്യാനുഭവവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ട്.ഇത്തവണ ഷോപ്പിംഗില്‍ 3ഡി എക്സ്പീരിയന്‍സാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘ഫ്ലിപ്പേഴ്സ്’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ 3ഡി എക്സ്പീരിയന്‍സ് മികച്ച ദൃശ്യാനുഭവമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.
ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 വരെയാണ് ഫ്ലിപ്കാര്‍ട്ടില്‍ ഈ വെര്‍ച്വല്‍ ഷോപ്പിംഗ് എക്സ്പീരിയന്‍സ് ലഭ്യമാവുക. തിരഞ്ഞെടുത്ത ബ്രാന്‍ഡുകളുമായി വെര്‍ച്വലി സംവദിക്കാനുള്ള അവസരവും, ‘മെറ്റവേഴ്സ്’ ശൈലിയിലുള്ള എക്സ്പീരിയന്‍സും ലഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്ലിപ്കാര്‍ട്ടിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലെ ഫയര്‍ ഡ്രോപ്സ് വിഭാഗത്തില്‍ ‘ഫ്ലിപ്പേഴ്സ്’ ലഭ്യമാണ്.
ഏകദേശം 15 ലധികം ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് ‘ഫ്ലിപ്പേഴ്സ്’ അവതരിപ്പിച്ചിട്ടുള്ളത്. പ്യൂമ, നോയിസ്, നിവിയ, ലാവി, ടോക്കിയോ ടാക്കീസ് തുടങ്ങിയവയാണ് പ്രധാന ബ്രാന്‍ഡുകള്‍. അതേസമയം, ഈ ഫീച്ചര്‍ തുടര്‍ന്നും ഫ്ലിപ്കാര്‍ട്ടില്‍ ലഭിക്കുമോ എന്നതില്‍ കമ്ബനി വ്യക്തത വരുത്തിയിട്ടില്ല.