ബംഗളൂരു: ബംഗളൂരുവില്‍ സര്‍വിസ് നടത്തിയ ബി.എം.ടി.സിയുടെ പഴയ ബസുകള്‍ നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (എന്‍.ഡബ്ല്യു.കെ.എസ്.ആര്.ടി.സി.) വില്‍ക്കുന്നു.8.5 ലക്ഷം കിലോമീറ്ററിനും 9.5 ലക്ഷം കിലോമീറ്ററിനും ഇടയില്‍ ഓടിയ 100 ബസുകള്‍ ഒരു ബസിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് കൈമാറുക.25 ബസുകള്‍ ഇതിനകം വടക്കന്‍ കര്‍ണാടകയിലെത്തിച്ചു കഴിഞ്ഞു.
കോവിഡിന് ശേഷം സാമ്ബത്തിക പ്രതിസന്ധിയിലായ എന്‍.ഡബ്ല്യു.കെ.എസ്.ആര്.ടി.സി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസുകള്‍ നല്‍കുന്നത്.ഹുബ്ബള്ളി, ധാര്‍വാഡ്, ബെളഗാവി എന്നിവിടങ്ങളില്‍ സര്‍വിസ് നടത്താന്‍ ബസുകള്‍ ഉപയോഗിക്കും. കൈമാറിയ ബസുകള്‍ക്ക് പകരം പുതിയ വൈദ്യുതി ബസുകള്‍ ബി.എം.ടി.സി രംഗത്തിറക്കും.
ബസ് ക്ഷാമത്തെ തുടർന്ന് ഗ്രാ മീണ മേഖലകളിൽ സർവീസു കൾ മുടങ്ങുന്ന സാഹചര്യത്തിലാ ണ് എൻഡസ്സുകെആർടിസി ബി എംടിസിയോട് അധികമുള്ള ബസുകൾ ആവശ്യപ്പെട്ടത്. 6700 ബസുകളാണ് ബിഎംടിസി പ്രതി ദിന സർവീസിന് ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേഭം സ്ഥിരീകരിച്ചു
രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7 അഥവാ BF.7. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു.
എല്ലാ ജില്ലകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നുമെന്ന് മന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
എങ്കിലും എല്ലാവരും ശ്രദ്ധിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.