ബെംഗളുരു • മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയതിന് സംസ്ഥാനത്തിന് 2,900 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജി ടി). ഖര, ദ്രവ്യ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനാണ് പിഴആനേക്കൽ ചന്ദാപുരയിലെ തടാകം സംരക്ഷിക്കുന്നതിൽ വിഴ്ച വരുത്തിയതിന് കഴിഞ്ഞ ആഴ്ച 500 കോടി രൂപയും എൻ ജിടി പിഴ ചുമത്തിയിരുന്നു.
മാലിന്യ സംസ്കരണത്തിന് സംസ്ഥാനം സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്നും ശാസ്ത്രീയമായി സംസ്കരിക്കാൻ കേന്ദ്രീകൃത ഏജൻസി രൂപീകരിക്കണമെന്നും എൻജിടി ചെയർ പഴ്സൻ ജസ്റ്റിസ് ആദർശ് കുമാർ ഗോയലിന്റെ ഉത്തരവിൽ പറയുന്നു.2 മാസത്തിനുള്ളിൽ പിഴ തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം.
ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം 6 മാസത്തിനുള്ളിൽ പുനരുദ്ധാരണ നടപടികൾക്ക് ആ തുക വിനിയോഗിക്കണം. ഒരു മാസത്തിനകം പരിഹാര നടപടികൾ ആരംഭിച്ച് 6 മാസത്തിലൊരിക്കൽ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് എൻജിടിക്ക് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
45 ശതമാനം അംഗ പരിമിതിയുള്ളവര്‍ക്ക് ഇനി സൗജന്യ നിരക്കിൽ ബസ് യാത്ര
ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസ്സുകളില്‍ ഇനി മുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതുവരെ 50 ശതമാനം അംഗ പരിമിതിയുള്ളവര്‍ക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്. ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി ഈ അപേക്ഷയുമായി സല്‍മാബി കഴിഞ്ഞ ഒന്നര വര്‍ഷമായി നിരന്തരം പരിശ്രമിക്കുകയായിരുന്നു. സല്‍മാബി ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
പരസഹായമില്ലാതെ അദ്ദേഹത്തിന് സഞ്ചരിക്കാനാവില്ല. നിലവില്‍ ബ്രഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഫിറോസ് ഖാന്‍. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അദാലത്തില്‍ എത്തി മന്ത്രി ആന്റണി രാജുവിനെ നേരില്‍ക്കണ്ടതോടെ പരാതിക്കുള്ള പരിഹാരമായി. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ നിരവധി പേര്‍ക്ക് ആശ്വാസമേകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.