ഇന്ത്യയില്‍ ഒട്ടാകെ ഏറെ പ്രശ്നംസ നേടി കൊണ്ട് പ്രദര്‍ശനം തുടരുന്ന ചിത്രം കാന്താരയുടെ മലയാളം ട്രെയ്ലര് പുറത്തുവിട്ടു.ചിത്രത്തിന്റെ ട്രെയ്ലര് തന്നെ പ്രേക്ഷകരില്‍ ഉദ്വെഗം ഉണര്‍ത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ മലയാളം ടബ്ബ്ഡ് വേര്‍ഷന്‍ ഒക്ടോബര്‍ 20 ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.
സെപ്റ്റംബര്‍ 30 നാണ് കന്നഡ ചിത്രം കാന്താരാ തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്നാണ് ചിത്രത്തിന്റെ ടബ്ബ്ഡ് വേര്‍ഷന്‍ എത്തിക്കാന്‍ തീരുമാനിച്ചത്. പൃഥ്വിരാജ് സുകുമാരന്‍ ആണ് ചിത്രം മലയാളത്തിലേക്ക് എത്തിക്കുന്നത്.
റിഷഭ് ഷെട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിഷഭ് ഷെട്ടി തന്നെയാണ്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയും നേടാന്‍ കഴിഞ്ഞിരുന്നു. കിച്ച സുദീപ്, പ്രഭാസ്, പൃഥ്വിരാജ് തുടങ്ങിയവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. “രണ്ടാം തവണയും കാന്താര കണ്ടു. അസാമാന്യമായ അനുഭവമാണ് ചിത്രം നല്‍കിയത്. മികച്ച ആശയവും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സുമാണ് ചിത്രത്തിനുള്ളത്. എന്തായാലും തീയേറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് കാന്താര” എന്നാണ് പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കര്‍ണാടകയിലെ പരമ്ബരാഗത കലകളായ കാംബ്ല, ഭൂത കോല എന്നിവ ആധാരമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ് കാന്താര.
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന്: 1, നാഗാര്‍ജുനയുടെ ഗോസ്റ്റ്, ചിരഞ്ജീവിയുടെ ഗോഡ്ഫാദര് എന്നിവയുമായി ബിഗ് സ്ക്രീനില്‍ ഏറ്റുമുട്ടിയെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടി മുന്നേറുകയാണ് കാന്താര.16 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ആക്ഷന്‍ ത്രില്ലര്‍ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ 50 കോടിയിലധികം ഗ്രോസ് നേടി. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും കാന്താര ശക്തമായ മുന്നേറ്റം തുടരുകയാണ്.
റിഷബ് ഷെട്ടി അഭിനയിച്ച ചിത്രം അതിന്റെ ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 425K USD (3.50 കോടി രൂപ) കളക്ഷന്‍ നേടി. ഈ ആഴ്ച അവസാനത്തോടെ 700k USD (5.75 കോടി രൂപ) മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാന്താരയെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു : “സിനിമാറ്റിക്ക് അനുഭവം കൊണ്ട് മികച്ചതാണ് കാന്താര. ക്യാമറയുടെ മുന്നിലും പുറകിലുമായി ഋഷഭ് ഷെട്ടി തകര്‍ത്തിരിക്കുകയാണ്.
എന്ത് മനോഹരമായ സിനിമകള്‍ നിര്‍മിച്ചാണ് ഹോംബാലെ സിനിമ നിങ്ങള്‍ മുന്നേറുന്നത്. ഒരു പാത കാണിച്ചുതന്നതിന് ഒരുപാട് നന്ദി. അവസാന 20 മിനിറ്റ് നിങ്ങള്‍ ഒരു രക്ഷയുമില്ലായിരുന്നു ഋഷഭ് ഷെട്ടി”. ഈ പോസ്റ്റിട്ട് 12 മണിക്കൂറുകള്‍ക്കകം ചിത്രം മലയാളത്തിലേക്ക് കൊണ്ട് വരുന്നതായി പൃഥ്വി അറിയിക്കുകയായിരുന്നു. ചിത്രം ഹിന്ദിയിലും അവതരിപ്പിക്കാന്‍ തയാറായിരിക്കുകയാണ് അണിയറക്കാര്‍. ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.